‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: us

spot_imgspot_img

‘ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാകില്ല’; ഇസ്രായേലിനോട് നയം വ്യക്തമാക്കി അമേരിക്ക

ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടർന്ന് നെതന്യാഹു ബൈഡനെ ഫോണിൽ വിളിക്കുകയും ഇതിനിടയിൽ ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന്...

ബാള്‍ട്ടിമോര്‍ പാലം തകർത്ത കപ്പലിലെ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം, സാമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണ്‍ വൈറൽ 

അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി സാമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണ്‍ വൈറൽ. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മേരിലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട 'ഡാലി' എന്ന ചരക്കുകപ്പല്‍...

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു, നിരവധി വാഹനങ്ങൾ നദിയിൽ വീണു; ദൃശ്യങ്ങൾ കാണാം

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഈ സമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു....

ദുബായിൽ എയർ ടാക്‌സികൾ പറത്താൻ ജോബി ഏവിയേഷൻ

ദുബായിൽ എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങി യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ. ആറ് വർഷത്തേക്ക് എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കുന്നതിനുള‌ള പ്രത്യേക അവകാശം നൽകുന്ന കരാർ ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ഒപ്പുവച്ചു....

മൂന്ന് ക്യാമറകളോട് കൂടിയ ലോകത്തിലെ ആദ്യത്തെ 5ജി ഇ-ബൈക്ക്; അധികംവൈകാതെ യുഎഇയിലും എത്തും

5ജി ഫോണുകളേക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ 5ജി ബൈക്കിനേക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. ഇല്ല അല്ലേ. എങ്കിൽ അത്തരമൊരു ബൈക്കാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ 5ജി ഇലക്ട്രിക് ബൈക്ക്. എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ. ഇതുപയോ​ഗിച്ച് റൈഡർമാർക്ക്...

നിക്ഷേപകരെ കബളിപ്പിക്കാൻ എമിറാത്തി രാജകുമാരനെന്ന വ്യാജേന തട്ടിപ്പ്; ഒടുവിൽ എഫ്.ബി.ഐ കസ്റ്റഡിയിൽ

പലനാൾ കള്ളൽ ഒരുനാൾ പിടിയിൽ എന്നാണല്ലോ. അത്തരത്തിൽ വർഷങ്ങളോളം തട്ടിപ്പ് നടത്തിയ ഒരാൾ ഒടുവിൽ എഫ്.ബി.ഐ കസ്റ്റഡിയിലായി. എമിറാത്തി രാജകുമാരനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹങ്ങൾ തട്ടിയെടുത്ത് കടന്ന 38കാരനായ അലക്സ്...