‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ആരംഭിക്കും. തിരഞ്ഞെടുത്ത യുഎഇ സർവകലാശാലകളിലാണ് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്തുക. എമിറാത്തി വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ പ്രാവീണ്യം നേടുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യുഎഇ...
യുഎഇയിൽ ശക്തമായ മഴയേത്തുടർന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇന്നും രാജ്യത്ത് പ്രതികൂലമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേത്തുടർന്ന് ദുബായിൽ നാളെ (തിങ്കൾ) വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ അനുമതി നൽകി. സ്വകാര്യ...
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഷാർജയിൽ വിദ്യാർത്ഥികൾക്ക് നാളെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു. എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കുമാണ് വിദൂര പഠനം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.
രാജ്യത്തുടനീളമുള്ള പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്ത്...
വിദേശ രാജ്യത്തെ രണ്ടാമത്തെ ഐഐടി ക്യാമ്പസ് അബുദാബിയിൽ സ്ഥാപിക്കുന്നതിൻ്റെ ആവേശത്തിൽ യുഎഇയിലെ പ്രവാസി വിദ്യാർത്ഥികൾ. പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പും( അഡൈക്) ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും ഡൽഹി ഐഐടിയും...
ഷാർജയിലെ അമേരിക്കൻ സർവകലാശാല ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും...