‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സുഡാനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന തീർത്ഥാടകരെ സഹായിക്കാൻ സൗദി അറേബ്യൻ അധികൃതർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രത്യേക ഹോസ്റ്റിംഗ് സ്കീമാണ് സൗദി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സന്ദർശകർക്ക് രാജ്യത്ത് കൂടുതൽ കാലം താമസിക്കാനുള്ള അവസരമാണ് ഇതുവഴി...
ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് 12 ലക്ഷം സീറ്റുകൾ അനുവദിച്ചതായി സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തീർഥാടകരെ സൗദിയിലെത്തിക്കാൻ എയർ ട്രാൻസ്പോർട്ട്, ഫ്ലൈ അദീൽ, സൗദി...
സൌദി അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 21 ആയി. ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണം. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ...
ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിര്‍സ മക്കയിൽ തീർഥാടനത്തിനെത്തി. മകന് ഇഷാന് മിര്‍സ മാലിക്കിനും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പമാണ് സാനിയ മിർസ ഉംറ നിർവഹിക്കാനെത്തിയത്. തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സാനിയ...
വിദേശ പൗരന്മാർക്ക് ഈ വർഷം ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെ നീട്ടിയതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ജൂൺ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ ലഭിച്ചവർക്ക്...