‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൽമാൻ രാജാവിൻ്റെ അതിഥികളായി ഉംറ നിർവഹിക്കാൻ വിശ്വാസികൾക്ക് അവസരം നൽകി സൗദി അറേബ്യ. 66 രാജ്യങ്ങളിൽ നിന്നായി 1,000 പേർക്ക് സൗജന്യമായി ഉംറ നിർവഹിക്കാനുള്ള അവസരമാണ് നൽകുന്നത്.
ഇസ്ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ...
ഹജ്ജ് തീർഥാടകർ നിർബന്ധമായും ‘നുസ്ക്’ കാർഡ് നേടുകയും കൈയിൽ കരുതുകയും വേണമെന്ന് ഓർമിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം നുസ്ക് കാർഡ് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും...
ഉംറ വീസാ കാലാവധിയിൽ മാറ്റങ്ങളുമായി ഹജ് ഉംറ മന്ത്രാലയം. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തെ സൗദിയിൽ പ്രവേശിക്കുന്ന ദിവസം...
ഉംറ, ഹജ് ചടങ്ങുകൾക്കായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് യു എ ഇ തീർഥാടകർ ആവശ്യമായ എല്ലാ വാക്സിനേഷനുകളും, പ്രത്യേകിച്ച് ഇൻഫ്ലുവൻസ, മറ്റ് എല്ലാ നിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടത് നിർബന്ധമാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ...
ഉംറ സർവ്വീസ് നടത്തുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. ഓരോ സ്ഥാപനത്തിന്റെയും ഗ്രേഡ് അനുസരിച്ചായിരിക്കും തൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തലെന്നും ഇതുവഴി തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു....
ആറ് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഈ വർഷം ഉംറ നിർവ്വഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിലെ ഏറ്റവും വലിയ റെക്കോർഡാണ് ഈ വർഷം സംഭവിച്ചതെന്ന് സൗദി അധികൃതർ അറിയിച്ചു.
വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി 2023-ന്റെ...