‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലും മോഡലിങ്ങിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമായിരുന്നു സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ അതിൽ നിന്നെല്ലാം മൂന്ന് വർഷത്തെ ഇടവേള എടുത്തിരിക്കുകയാണ് താരം. യുകെയിലെ 167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി...
യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എൻ.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങളൊരുക്കുന്ന നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങൾക്ക് നാളെ (ഒക്ടോബർ 10) കൊച്ചിയിൽ തുടക്കമാകും. ഒക്ടോബർ 10, 11,...
പല്ല് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീനാ ജോസഫ് (46) ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചത്.
ജോലി സ്ഥലത്തുവെച്ച്...
മമ്മൂട്ടിയ്ക്ക് പിന്നാലെ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആണ്. കഴിഞ്ഞ ദിവസങ്ങളിലായി ലണ്ടനിലെ ക്നൈറ്റ്സ് ബ്രിഡ്ജ്...
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യുകെ പ്രധാനമന്ത്രി ഋഷി സുനകും തമ്മിൽ ടെലിഫോൺ ചർച്ചനടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും 2021ൽ പ്രഖ്യാപിച്ച ഭാവി പങ്കാളിത്തം...
വിദ്യാർത്ഥികൾക്കുള്ള വിസ നയത്തില്‍ വലിയ മാറ്റത്തിനൊരുങ്ങി യുകെ. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുന്നവർക്ക് ഡിപെൻഡന്റ് വിസ നിര്‍ത്തലാക്കും. ഇതോടൊപ്പം പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും....