‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യു.കെ വെയിൽസിൽ ഡോക്ടർമാർക്ക് വൻ തൊഴിലവസരം വാഗ്ദാനം ചെയ്ത് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാർക്കാണ് ജോലി അവസരമുള്ളത്. നവംബർ 7 മുതൽ 14 വരെ എറണാകുളത്ത് വെച്ചാണ് അഭിമുഖം നടക്കുക.
സീനിയർ...
ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് ലേബർ പാർട്ടി. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് ഇന്ന് തിരശീല വീണത്. ലേബർ പാർട്ടിയുടെ നേതാവ് കെയ്ർ സ്റ്റാർമറാണ് പ്രധാനമന്ത്രിയാകുക. ഇതോടെ പടിയിറങ്ങാനൊരുങ്ങുകയാണ് നിലവിലെ പ്രധാനമന്ത്രി...
വിസ സംബന്ധമായ നിബന്ധനകൾ കൂടുതൽ കർശനമാക്കി യു.കെ. കുടുംബാംഗത്തിൻ്റെ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധിയാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് വർധിപ്പിച്ചത്.
വരുമാന പരിധിയിൽ 55...
കുറച്ച് നാളുകളായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രിയപ്പെട്ട താരം മുഹമ്മദ് ഷമിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. ഇടത് കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായ താരം യുകെയിൽ ശസ്ത്രക്രിയയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോൾ ആശുപത്രി ചിത്രത്തോടൊപ്പം തന്റെ ശസ്ത്രക്രിയ...
കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വീസ നിയമങ്ങൾ കർശനമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ടോറി എംപിമാരുടെ സമ്മർദ്ദത്തെത്തുടർന്ന് പ്രധാനമന്ത്രി ഋഷി സുനക് കുടിയേറ്റ തോത് ഗണ്യമായി കുറയ്ക്കുന്നതിനുള്ള...
വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ഒമാന്റെ കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്. ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താ കുറിപ്പിലാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ചയുടെ വിവരം പങ്കുവെച്ചത്.
യുകെയിലെ...