‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: udf

spot_imgspot_img

കേരളത്തിൽ യുഡിഎഫ് തരം​ഗം; നിരാശയോടെ പിൻവാങ്ങി എൽഡിഎഫ്, അക്കൗണ്ട് തുറന്ന് ബിജെപി

കേരളത്തിൽ തരം​ഗം സൃഷ്ടിച്ച് യുഡിഎഫ് മുന്നേറ്റം. 20 മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങളും പിടിച്ചെടുത്താണ് യുഡിഎഫ് തേരോട്ടം തുടരുന്നത്. യുഡിഎഫ് തരംഗം പ്രവചിച്ചിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ജനവിധി....

വടകര പിടിച്ച് ഷാഫി; യുഡിഎഫ് തരംഗം പ്രകടമെന്ന് ശൈലജ ടീച്ചർ

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സിറ്റിംഗ് എംഎല്‍എമാര്‍ പരസ്പരം മത്സരിച്ച വടകര മണ്ഡലത്തിൽ വിജയം ഷാഫി പറമ്പിലിനൊപ്പം. തെരഞ്ഞെടുപ്പ് പ്രചരണരംഗത്തുതന്നെ ശക്തമായ വെല്ലുവിളി ഉയർന്ന വടകരയിൽ ഇടതുപക്ഷത്തിൻ്റെ ശൈലജ ടീച്ചർക്കെതിരേയാണ് ഷാഫിയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം വോട്ടിൻ്റെ...

വോട്ടെടുപ്പ് ദിവസത്തിന്റെ ആവേശത്തിൽ പ്രവാസികളും: യുഎഇയിൽനിന്നു യുഡിഎഫ് പ്രവർത്തകർ ഏർപ്പാടാക്കിയ മൂന്നാമത്തെ വോട്ട് വിമാനം വ്യാഴാഴ്ച പുറപ്പെടും

കേരളത്തിലെ വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം ബാക്കി. പരസ്യ പ്രചരണത്തിന്റെ ആവേശത്തിലാണ് മുന്നണികൾ. വോട്ടെടുപ്പ് ദിനത്തിലേക്കുള്ള ആവേശത്തിലാണ് പ്രവാസികളും. വോട്ടെടുപ്പ് ദിവസത്തിനായി ഇതിനകം തന്നെ പലരും നാട്ടിലേക്ക് പോയി കഴിഞ്ഞു. യുഎഇയിൽനിന്നു യുഡിഎഫ്...

യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ കേസ്: വിഡി സതീശൻ ഒന്നാം പ്രതി

സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്റോമെന്റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക്...

സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തിനിടെ എം.കെ മുനീർ കുഴഞ്ഞുവീണു

യു ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ കുഴഞ്ഞുവീണു. വേദിയിൽ പ്രസംഗിക്കുന്നതിനായി എത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ...

ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് കുതിപ്പ്; ‍വോട്ടുറപ്പിക്കാനാകാതെ തളര്‍ന്ന് ഇടതുപക്ഷം

ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞ വാക്ക് ഉമാ തോമസിലൂടെ പാലിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നോട്ടുളള കുതിപ്പിന് തൃക്കാക്കരയില്‍നിന്ന് ഒരു...