‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: uae

spot_imgspot_img

400-ലധികം ‘ഗ്രീൻ ചാർജർ’ സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങി ദീവ; ഗ്രീൻ ചാർജിങ് കാർഡും ലഭ്യമാക്കും

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ദുബായിൽ കൂടുതൽ സൗകര്യമൊരുങ്ങുന്നു. ദുബായ് ജലവൈദ്യുതി വകുപ്പിന്റെ (ദീവ) നേതൃത്വത്തിലാണ് ഗ്രീൻ ചാർജർ സ്റ്റേഷനുകൾ സജ്ജമാക്കുന്നത്. 400ലധികം 'ഗ്രീൻ ചാർജർ' സ്‌റ്റേഷനുകളാണ് നിലവിൽ വരിക. ഇലക്ട്രിക് വാഹനങ്ങൾക്കായി 700...

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ദുബായ് ​ഗ്ലോബൽ വില്ലേജ്; 22 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ​ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാ​ഗമായി 22 ദിവസത്തെ ആഘോഷപരിപാടികൾക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. 21 അടി ഉയരമുള്ള ക്രിസ്‌മസ് ട്രീയിൽ ദീപങ്ങൾ തെളിച്ചായിരുന്നു ദുബായ് ഗ്ലോബൽ വില്ലേജിലെ ക്രിസ്‌മസ്...

ദേശീയ ഓർക്കസ്ട്ര ആരംഭിച്ച് യുഎഇ; ഗായകർക്കും സംഗീതജ്ഞർക്കും അവസരം

ദേശീയ ഓർക്കസ്ട്ര ടീം ആരംഭിച്ച് യുഎഇ. 'നാഷണൽ ഓർക്കസ്ട്ര ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്' എന്ന പേരിലാണ് ഓർക്കസ്ട്ര ആരംഭിച്ചത്. വിവിധ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് തീരുമാനം. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്...

കുടുംബത്തോടൊപ്പം ആസ്വദിക്കാം; പുതിയ ഫാമിലി പാക്ക് പ്രഖ്യാപിച്ച് ദുബായ് ​ഗ്ലോബൽ വില്ലേജ്

കുടുംബത്തോടൊപ്പം ദുബായ് ​ഗ്ലോബൽ വില്ലേജ് ആസ്വദിക്കാൻ ഇതാ പുതിയ ഓഫർ. പുതിയ ഫാമിലി പാക്കാണ് ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. എൻട്രി ടിക്കറ്റുകളും വണ്ടർ പാസ് ക്രെഡിറ്റുകളും ലാഭിക്കാൻ കുടുംബങ്ങളെ അനുവദിക്കുന്ന പുതിയ ഫാമിലി പാസാണ്...

യുഎഇയിലെ പള്ളികൾ കൂടുതൽ ഹരിതാഭമാകുന്നു; 10,000 മരങ്ങൾ നട്ടുപിടിപ്പിക്കാൻ പദ്ധതി

യുഎഇയിലെ പള്ളികൾ കൂടുതൽ ഹരിതാഭമാകുന്നു. രാജ്യത്തെ പള്ളികൾക്ക് ചുറ്റും 10,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് യുഎഇ സർക്കാർ ആരംഭിച്ചിരിക്കുന്നത്. പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതിയുടെ ഭാഗമായാണ് മസ്‌ജിദ് പരിസരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുക...

നിയമലംഘനം; 77 ഡെലിവറി മോട്ടോർ സൈക്കിളുകൾ കണ്ടുകെട്ടി ദുബായ് ആർടിഎ

റോഡ് നിയമങ്ങൾ ലംഘിച്ചതിനേത്തുടർന്ന് ദുബായിൽ വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്തു. റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) നടപടി സ്വീകരിച്ചത്. ദുബായിലുടനീളമുള്ള ഡെലിവറി മോട്ടോർ സൈക്കിളുകൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയത്. നിയമം ലംഘിച്ച...