‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ ഇന്ന് പകൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ ആയിരിക്കാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
പൊടികാറ്റ് വീശാനും സാധ്യത ഉള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനാണ് സാധ്യത. കാറ്റിന്റെ ശക്തി...
ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസണിലെ അവസാന ആഴ്ചയിലേക്കെത്തുമ്പോൾ പ്രവർത്തന സമയം നീട്ടി. വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 2 മണി വരെയാണ് സമയം നീട്ടിയത്. ഈ ആഴ്ച എല്ലാ രാത്രിയിലും...
ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൗരന്‍മാര്‍ക്ക് ഇക്കൊല്ലത്തെ ആദ്യ ഭവന വായ്പ പ്രഖ്യാപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്...
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു.
പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന്...
ദുബായിൽ ഈദ്-അൽ-ഫിത്ർ പ്രമാണിച്ച് ഏഴുദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെ മറ്റെല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും ഏപ്രിൽ 30 മുതൽ മേയ് 6 വരെയാണ്...
യുഎഇയിൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി നീട്ടി. 14ൽ നിന്ന് 30 ദിവസമായാണ് നീട്ടിയത്.
അബുദാബിയിൽ പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് കാലാവധി 14ൽ നിന്ന്...