‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യ - യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ്...
യുഎഇയിൽ അനധികൃത ഓൺലൈൻ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ശേഖരിക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ 3 ലക്ഷം ദിർഹം (62.85 ലക്ഷം രൂപ)...
ആരോഗ്യമേഖലിയില്‍ യുഎഇ അസാമാന്യ കുതിച്ചുചാട്ടം നടത്തിയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്. ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നൂതന ആരോഗ്യ സംവിധാനമാണ് യുഎഇ...
ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്നശേഷമുളള ആദ്യ കയറ്റുമതി ഉല്‍പ്പന്നങ്ങൾ ദുബായിലെത്തി. ജ്വല്ലറി വ്യാവസായങ്ങൾക്കായി 7500 കോടിയുടെ ആഭരണങ്ങളും രത്നങ്ങളുമാണ് എത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ 38 ലക്ഷം...
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ
യുഎഇ സായുധ സേന ഏകീകരണത്തിന്‍റെ നാല്‍പ്പത്തിയാറാമത് വാര്‍ഷികദിനം നാളെ. 1976 മെയ് 6 യുഎഇയുടെ വളര്‍ച്ചയില്‍ വഴിത്തിരിവും സുപ്രധാന നാഴികക്കല്ലുമായിരുന്നുവെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ...
ഗൾഫ് മേഖലകളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികളുമായി ബാങ്കുകൾ രംഗത്ത്. നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശ നിരക്ക് ഉയരും. ഫെഡറൽ റിസർവ് ബോർഡ് (IROB) റിസർവ് ബാലൻസുകളുടെ പലിശ 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്...