‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍റെ മുന്നിലുളളതെന്ന സൂചനകൾക്കിടെ നിക്ഷേപ പദ്ധതികളുമായി യുഎഇ രംഗത്ത്. പാകിസ്ഥാനില്‍ വന്‍ തുക നിക്ഷേപമിറക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികൾ ഭാഗമായാണ് യുഎഇ...
യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുഎഇ നിവാസികൾ അധികാരികൾ നൽകുന്ന ഉപദേശം പാലിക്കാനും നിർദേശം.
മഴ ഉള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത...
സർഗ്ഗാത്മകവുമായ വൈദഗ്ധ്യവുമായി പ്രയത്നങ്ങൾകൊണ്ട് പ്രാദേശികമായും ആഗോള തലത്തിലും മാധ്യമ രംഗത്ത് മുന്നേറാൻ യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തല്‍.
നവംബറില്‍ അബുദാബിയില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി സാംസ്കാരിക യുവജന മന്ത്രി നൗറ ബിന്റ് മുഹമ്മദ്...
ഊർജം, കാലാവസ്ഥാ , ചാന്ദ്ര പര്യവേക്ഷണം തുടങ്ങി വിവധ മേഖലകളില്‍ കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും. സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎഇ-ഫ്രഞ്ച് ബിസിനസ് കൗൺസിൽ രൂപീകരിക്കുന്നത് യുഎഇ പ്രസിഡന്‍റ് ശൈഖ്...
ഇന്ത്യയിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥികൾക്കും നഴ്സുമാർക്കും യുഎഇയിൽ ജോലി നേടാൻ ഇനി എക്സ്പീരിയൻസ് ആവശ്യമില്ല. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർക്കും പ്രവർത്തിപരിചയം ആവശ്യമില്ല.
യുഎഇ നഴ്സിംഗ് മേഖലയെ ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു. പുതിയ തീരുമാനം...
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഫ്രാന്‍സ് പര്യടനത്തിന് തുടക്കം. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന യുഎഇ പ്രസിഡന്‍റ് നിരവധി കരാറുകളിലും ഒപ്പുവയ്ക്കും. ഇരു...