‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ ബാങ്കുകളില്‍ സ്വദേശിവൽക്കരണം ശക്തമായി കഴിഞ്ഞ ആറ് മാസത്തിനിടെ നിയമനം നടത്തിയതില്‍ ഭൂരിപക്ഷവും സ്വദേശികളാണെന്ന് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കുറഞ്ഞശേഷം നടന്ന നിയമനങ്ങളില്‍ കൂടുതലും സ്വദേശി പൗരന്മാരാണ് പരിഗണിക്കപ്പെട്ടത്.
ആറ്...
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയങ്കറിന്റെ മൂന്ന് ദിവസം നീണ്ട യുഎഇ സന്ദര്‍ശനത്തിന് സമാപനം. വ്യാവസായ പ്രതിരോധ നയതന്ത്ര മേഖലയില്‍ ഇരുരാജ്യങ്ങലും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് തുടക്കമിട്ടാണ് എസ് ജയശങ്കറിന്റെ മടക്കം.
വിവിധ തലങ്ങളിലെ കൂടിക്കാഴ്ചകൾക്ക്...
പുതിയ അധ്യയന വര്‍ഷം യുഎഇയിലെ സ്കൂളുകളിലെത്തിയത് പ്രതീക്ഷിച്ചതിലും അധികം വിദ്യാര്‍ത്ഥികൾ. ഉയര്‍ന്ന തോതിലുളള അഡ്മിഷന് ആവശ്യത ഇക്കുറി ഉണ്ടായെന്നും സ്കൂൾ അധികൃതര്‍ വ്യക്തമാക്കി.
താഴ്ന്ന ക്ളാസുകളിലേക്കാണ് കൂടുതല്‍ പുതിയ വിദ്യാര്‍ത്ഥികൾ എത്തിയത്. സ്കൂൾ തുറക്കുന്നതിന്...
ഇന്ത്യ യുഎഇ സഹകരണവും വ്യാപാരബന്ധവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ കേന്ദ്ര മന്ത്രിയ്ക്ക് വിപുലമായ സ്വീകരണമാണ് യുഎഇ...
യുഎഇയില്‍ പുതുക്കിയ സമഗ്രവിസ നയം പ്രാബല്യത്തില്‍. മാറ്റം അനുസരിത്ത് ഇന്ന് മുതല്‍ പുതിയ വിസകൾക്ക് അപേക്ഷിക്കാം. വിപുലീകരിച്ച ഗോള്‍ഡന്‍ വിസ , അഞ്ച് വർഷത്തെ ഗ്രീന്‍ റെസിഡന്‍സ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്...