‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുറോപ്പ് സന്ദര്‍ശനത്തിന് ശേഷം കേരള മുഖ്യമന്ത്രിയും സംഘവും യുഎഇ സന്ദര്‍ശിക്കും. ബുധനാഴ്ച ദുബായിലെത്തുന്ന സംഘം 15 നാണ് കേരളത്തിലെത്തിച്ചേരുകയെന്നും റിപ്പോര്‍ട്ടുകൾ. നേരത്തെ 12ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.
ഒക്ടോബർ 4നാണ് മുഖ്യമന്ത്രിയും സംഘവും വിദേശ...
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് റഷ്യയിലേക്ക്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തും. യുക്രൈന് വിഷയം ഉൾപ്പടെ ലോകത്തിന്റെ ...
യുഎഇയിലെ തൊഴില്‍ കരാര്‍ നിയമത്തില്‍ മാറ്റം. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം.
യുഎഇയിലെ തൊഴില്‍ കരാറുകളില്‍ ഇനി...
യുഎഇയിലെ വിസ പരിഷ്കരങ്ങൾ പ്രാബല്യത്തില്‍ എത്തിയതോടെ അപേക്ഷരകരുടെ എണ്ണം കൂടുന്നു. സന്ദര്‍ശകരേേയും വിഗദ്ദ്ധരേയും ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നെന്നാണ് ആദ്യ ദിനങ്ങളിലെ റിപ്പോര്‍ട്ട്. നിരവധിപ്പേരാണ് പുതിയ മാനദണ്ഡപ്രകാരമുളള വിസയക്കായി അപേക്ഷകൾ സമര്‍പ്പിക്കുന്നത്.
മാനദണ്ഡങ്ങളില്‍...
യുഎഇയില്‍ പരിഷ്കരിച്ച വിസ നിയമങ്ങൾ പ്രാബല്യത്തില്‍. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ എന്നിവയാണ് നടപ്പിലായത്. സന്ദര്‍ശകര്‍ക്കും വ്യവസായികൾക്കും തൊഴില്‍ വിദഗ്ദ്ധര്‍ക്കും അനുകൂലമായ...
യുഎഇയിൽ ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ വീണ്ടും വിലയിൽ കുറവ്. തുടർച്ചയായ മൂന്നാമത്തെ മാസമാണ് വിലയിൽ കുറവുവന്നിരിക്കുന്നത്. പെട്രോൾ സൂപ്പർ 98 ലിറ്ററിന് 3.03 ദിർഹമാണ് പുതിയ വില.സെപ്റ്റംബറിൽ ഇത് 3.41 ദിർഹമായിരുന്നു...