‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നിയമലംഘനം നടത്തിയതിന് ബാങ്കിന് 5 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും അനധികൃത സംഘടനകൾക്ക് ധനസഹായം നൽകിയതിനുമാണ് യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു...
യുഎഇയിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ച് ഹൗസായ മുത്തൂറ്റ് എക്സ്ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ ഭാഗമായാണ് നടപടി. ലൈസൻസ് റദ്ദാക്കിയതോടൊപ്പം രജിസ്റ്ററിൽ നിന്ന് പേര് ഒഴിവാക്കുകയും ചെയ്തു.
സെൻട്രൽ...
കള്ളപ്പണ നിരോധന നിയമം ലംഘിച്ചതിന് അബുദാബിയിൽ ബാങ്കിനെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക്. 58 ലക്ഷം ദിർഹം പിഴ ചുമത്തിയതോടൊപ്പം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും തീരുമാനിച്ചു.
നടപടി സ്വീകരിച്ചെങ്കിലും ബാങ്കിൻ്റെ പേര്...
കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലഞ്ഞ യുഎഇയ്ക്ക് ഇതാ ഒരു ആശ്വാസ വാർത്ത. വ്യക്തിഗത, കാർ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) എല്ലാ...
നിയമം പാലിക്കാത്ത ഒരു ഇൻഷുറൻസ് കമ്പനിക്ക് മേൽ യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) 1.2 ദശലക്ഷം ദിർഹം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. 2018ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ (20) ആർട്ടിക്കിൾ 14...