‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിന്റെ എൻജിനിൽ തീപ്പൊരി ഉണ്ടായതിനെ തുടർന്ന് എമർജൻസി ലാൻഡിങ് നടത്തി. തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനത്തിലാണ് തീപ്പൊരി ഉണ്ടായത് മൂലം എമർജൻസി ലാൻഡിങ് നടത്തിയത്.
വിമാനം പറന്നുയർന്ന ഉടൻ...
തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒരു തുർക്കി നിർമ്മിത ഇലക്ട്രിക് കാർ സമ്മാനിച്ചു. എർദോഗൻ്റേ യുഎഇ സന്ദർശനത്തിൻ്റെ ഭാഗമായാണ് ടോഗ്...
സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച് യുഎഇ. ഫെബ്രുവരിയിൽ ഉണ്ടായ ഭൂകമ്പത്തിലെ ദുരിതബാധിതർക്കായി 15,164 ടൺ സഹായമാണ് യുഎഇ എത്തിച്ചുനൽകിയത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 50,000-ത്തിലധികം...
തുർക്കിയേയും സിറിയയേയും തീരാദുരിതത്തിലേക്ക് തളളിവിട്ട ഭൂകമ്പമുണ്ടായിട്ട് ഒരു മാസം തികയുന്നു. അരലക്ഷം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും പതിനായിരങ്ങളെ ഇപ്പോഴും കാണാതാവുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഭൂകമ്പമാണുണ്ടായത്.
ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം...
ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 44,000 ൽ അധികം ആളുകൾ മരിച്ചുവെന്ന് തുർക്കി പ്രഖ്യാപിച്ചു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,218 ആയി ഉയർന്നതായി...
ഫെബ്രുവരി ആറിനുണ്ടായ തുര്‍ക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയയിൽ മാത്രം 35,418ഉം സിറിയയിൽ 5800ഉം മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷവും രക്ഷാപ്രവര്‍ത്തനം ശ്രമകരമായി തുടരുകയാണ്.
ദുരന്തമുണ്ടായി പത്താം ദിവസവും...