‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
150 വര്‍ഷം പഴക്കമുള്ള സിനിമാക്കാരുടെ പ്രിയപ്പെട്ട മരം. 450ലേറെ സിനിമകളിലെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് സിനിമകളുടെ നിറസാന്നിധ്യമായിരുന്നു സിനിമാമരം കടപുഴകി വീണു. ആന്ധ്ര ഗോദാവരി ജില്ലയിലുള്ള മരമാണ് കഴിഞ്ഞദിവസം നിലംപതിച്ചത്.
ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ്...
ഐപിഎല്ലിലെ ഡോട്ട് ബോളുകൾ മരങ്ങളാക്കി മാറ്റാനൊരുങ്ങിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങളിലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തൻ മാതൃകയുമായി ബിസിസിഐ മാറിയിരിക്കുന്നത്. ഓരോ ഡോട്ട് ബോളിനും 500 മരം വീതം നടാനാണ് പദ്ധതിയിട്ടിരിക്കുന്നത്....
ദേശീയ വ്യക്ഷമായ ഗാഫ് കൂടുതല്‍ ഇടങ്ങളില്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി അബുദാബി. മരുഭൂമിയെ പച്ചപ്പണിയിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അബുദാബി നഗരസഭയുടെ നീക്കം. പദ്ധതിയുടെ ഭാഗമായി ഇതിനകം 700 ഗാഫ് മരങ്ങൾ നട്ടുപിടിപ്പെന്നും നഗരസഭ വ്യക്തമാക്കി. ദുബായ്–അബുദാബി...
സ്വപ്ന പദ്ധതികൾ പൂര്‍ത്തിയാക്കാനുളള തത്രപ്പാടില്‍ പരിസ്ഥിതിയെ മറക്കില്ലെന്ന് ഇത്തിഹാദ് റെയിലിന്റെ ഉറപ്പ്. യുഎഇയുടേയും അറബ് മേഖലയുടെയേും ഗതാഗത മേഖലയിലെ കുതിച്ചുചാട്ടത്തിന് കരുത്താകുന്ന ഇത്തിഹാദ് റെയില്‍ നിര്‍മ്മാണത്തില്‍ അബുദാബി പരിസ്ഥിതി ഏജന്‍സിയും കൈകോര്‍ക്കുന്നു.
സൗദി അതിര്‍ത്തിയില്‍...