‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിഷം ഉള്ളിൽചെന്നതിനേത്തുടർന്നാണ് ഗുരുതരാവസ്ഥയിലായതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും പരിസരത്തും കനത്ത...
1,000 പാലസ്തീനിയൻ കാൻസർ രോഗികളെ വിമാന മാർഗം രാജ്യത്തേക്ക് എത്തിക്കാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം. ഗാസയിലെ കാൻസർ രോഗികളെ യുഎഇ ആശുപത്രികളിൽ എത്തിച്ച് ചികിൽസിക്കാനാണ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ...
പല്ല് വേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വയസുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ - ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. കുന്നംകുളം മലങ്കര ആശുപത്രിയിലായിരുന്നു സംഭവം.
പല്ല് വേദനയേത്തുടർന്ന് ഇന്നലെ...
ഏഴ് വയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്ത് ആശുപത്രി അധികൃതർ. രക്തസ്രാവത്തോടുകൂടിയ ചുമയെ തുടർന്നാണ് അപകടകരമായ അവസ്ഥയിൽ ഡൽഹി എയിംസിൽ ഏഴ് വയസുള്ള കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ...
സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയില്‍. വൃക്ക സംബന്ധമായ അസുഖത്തേത്തുടർന്ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ചികിത്സയിലാണ് ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി അടിയന്തരമായി 20 ലക്ഷം രൂപ ആവശ്യമാണെന്നും അതിനാൽ സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരിക്കുകയാണ് കുടുംബം....
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ആരംഭിച്ചു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ 9 മണിക്കൂർ നീളും. കൊച്ചി...