‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്നവര്‍ക്കെതിരേ ഒളിച്ചോട്ട കേസുകൾ ഫയല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകൾ. ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരുമാണ് കാലതാമസമില്ലാതെ കേസുകൾ ഫയല്‍ ചെയ്യുന്നത്.
വിസ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനുളളില്‍...
റോഡുകളും പൊതുഗതാഗത ശൃംഖലകളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സര്‍വ്വേയുമായി ദുബായ് ഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ദുബായിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ കുടുംബങ്ങൾക്കും വ്യക്തികൾക്കും...
യുഎഇയുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് പാസ്‌പോര്‍ട്ടിന് പകരം താത്കാലിക രേഖയായി ഉപയോഗിക്കാം. വിദേശയാത്രകള്‍ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയൊ മറ്റോ ചെയ്താലാണ് ഇളവ് ലഭിക്കുക. യുഎഇയില്‍നിന്ന് ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ട് ആയിരിക്കണമെന്നാണ് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റിന്റൈ...
ഉത്സവ സീസണുകളില്‍ ലോകത്ത് ഏറ്റവും കടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പത്താമത്തെ കേന്ദ്രമായി യുഎഇ. വടക്കേ അമേരിക്കയിലെ എയർ ബുക്കിങ്ങിനുള്ള ഏറ്റവും വലിയ ആഗോള വിതരണ സംവിധാന ദാതാവായ സാബർ കോർപ്പറേഷൻ പുറത്തിറക്കിയ...
യുഎഇയില്‍നിന്ന് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് യാത്രാ വിലക്കുണ്ടോയെന്ന് മുന്‍കൂര്‍ പരിശോധിക്കാന്‍ അവസരമുണ്ടെന്ന് ട്രാവല്‍ ഏജന്‍സികളും നിയമ വിദഗ്ദ്ധരും. സാധരണയായി പണമിടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ ഉൾപ്പെടുന്നവര്‍ക്കും വായ്പാ തിരിച്ചടവ് മുടങ്ങുന്നവര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. അത്തരക്കാര്‍...
യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂൾ . 2023-ൽ പുറത്തിറങ്ങുന്ന യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ)...