‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ എത്തുന്നവർ അതേ എയർലൈനിൽ തന്നെ മുന്നോട്ടുള്ള യാത്രകളും മടക്കയാത്രകളും ബുക്ക് ചെയ്യണമെന്ന് നിർദ്ദേശം. മറ്റ് വിമാനങ്ങളിൽ മടക്ക ടിക്കറ്റ് ബുക്ക് ചെയ്ത ചിലർക്ക് യാത്ര മുടങ്ങിയതായും...
75 വർഷത്തിനിടയിലെ റെക്കോർഡ് മഴ, യുഎഇയിൽ പെയ്തിറങ്ങിയപ്പോൾ പൊടുന്നനെ ഉണ്ടായത് വെള്ളപ്പൊക്കം. കനത്ത മഴയും വെള്ളപൊക്കവും ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ റോഡിലേക്ക് ഇറങ്ങാൻ പുതുവഴികൾ കണ്ടെത്തി യുഎഇ നിവാസികൾ.
വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങാനും പലചരക്ക് സാധനങ്ങൾ...
ജീവിതത്തിൽ സ്വപ്നങ്ങളില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ പലരും സ്വന്തം ആഗ്രഹങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ ഇവിടെ ഒരു കൂട്ടം വനിതകൾ തങ്ങളുടെ വളരെ കാലമായുള്ള ആഗ്രഹം സഫലീകരിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ.
വയനാട്ടിലെ തോട്ടം തൊഴിലാളികളായ...
പൊതുഗതാഗത സംവിധാനങ്ങളിൽ കുട്ടികളുടെ യാത്ര സംബന്ധിച്ച നിർദ്ദേശങ്ങളുമായി ദുബായ് ഗതാഗത വകുപ്പ് രംഗത്ത്. എട്ട് വയസ്സിന് താഴെ പ്രായമുളള കുട്ടികൾ മുതിർന്നവർക്കൊപ്പം മാത്രമേ യാത്ര ചെയ്യാവൂ എന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്...
യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അർമേനിയയിലേക്ക് വിനോദയാത്ര നടത്താൻ നടപടികൾ ലളിതമാക്കി. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ 180 ദിവസം വരെ വിസ രഹിത യാത്ര അനുവദിക്കും. യുഎഇ റെസിഡൻസി വിസയുള്ളവർക്കും...
യുഎഇയിലെ ചൂട് ഏറിയതോടെ അയൽ രാജ്യമായ ഒമാനിലെ സലാലയിലേക്ക് യാത്രാത്തിരക്കേറുന്നു. യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കുമായണ് പച്ചപ്പു നിറഞ്ഞ സലാല പ്രിയപ്പെട്ട ഇടമായി മാറുന്നത്. ഖരീഫ് സീസൺ മുന്നിൽ കണ്ട് ലോകമെമ്പാടുമുളള സന്ദർശകരെ ആകർഷിക്കാനുളള...