‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: train

spot_imgspot_img

ചെന്നൈയിൽ ട്രെയിൻ പാളംതെറ്റി; അപകടത്തിൽ ആർക്കും പരിക്കില്ല

ചെന്നൈയിൽ ട്രെയിൻ പാളംതെറ്റി. ചെന്നൈ ബേസിൻ ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. ചെന്നൈ സെൻട്രലിൽ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബർബൻ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഒൻപത് കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ...

കോഴിക്കോട് നിർത്തിയിട്ട ട്രെയിനിൽ തീവെപ്പ് ശ്രമം; ഒരാൾ പിടിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീവെയ്ക്കാൻ ശ്രമം. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 2.20ന് കോഴിക്കോടെത്തിയ 22609 നമ്പർ മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം. കംപാർട്ട്മെന്റിനകത്തെ...

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 50ഓളം പേർക്ക് പരിക്ക്

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50ഓളം പേർക്ക് പരിക്ക്. ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന 12841 നമ്പർ കോറോമണ്ടേൽ എക്സ്പ്രസും ​ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോറ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന്...

സംസ്ഥാനത്തെ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; അഞ്ച് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. അഞ്ച് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ലോകമാന്യതിലക് -കൊച്ചുവേളി എക്സ്പ്രസ്, നിലമ്പൂർ-കൊച്ചുവേളി രാജ്യ റാണി, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂരിൽ നിന്നും ഷോർണൂരിലേക്കും...

സ്ത്രീകളെ അപമാനിച്ചത് ചോദ്യം ചെയ്തു: ട്രെയിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു

ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് കുത്തേറ്റു. സഹ യാത്രികന്റെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. സിയാദ് എന്ന യുവാവിനെ റെയിൽവെ പൊലീസാണ് പിടികൂടിയത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പരുക്കേറ്റ ദേവദാസ്...

കേരളത്തിന് വന്ദേഭാരത് ട്രെയിൻ; പാലക്കാട് സ്റ്റേഷനിൽ സ്വീകരണം

കേന്ദ്ര റെയിവേ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസിന് പാലക്കാട് സ്റ്റേഷനിൽ സ്വീകരണം. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ടോടെ തിരുവനന്തപുരത്തെത്തും....