‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പത്ത് ലക്ഷം ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയുമായി യുഎഇ. മൈക്രോസോഫ്റ്റുമായി കൈകോർത്താണ് പരിശീലനം നടത്തുന്നത്. ദൈനംദിന ജോലികള്‍ക്ക് അനുയോജ്യമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തുകയും...
യുഎഇയിലെ എല്ലാ എമിറേറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിൻ്റെ പരിഷ്‌കരിച്ച ലോഗോ പുറത്തിറക്കി. പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി ലോഗോയാണ് ഇത്തിഹാദ് റെയിൽ അവതരിപ്പിച്ചിരിക്കുന്നത്.
‘നാം ഒരുമിച്ചു നീങ്ങും’എന്നാണ് ലോഗോയ്ക്ക് നല്‍കിയിരിക്കുന്ന ഉള്ളടക്കം. വികസന നയങ്ങൾ,...
ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാൻ (62) ആണ് മരിച്ചത്. താഴത്തെ ബെർത്തിൽ കിടന്ന അലിഖാൻ്റെ ദേഹത്തേയ്ക്ക് മുകളിലെ ബർത്ത് വീഴുകയായിരുന്നു.
കഴിഞ്ഞ...
മലയാള സിനിമയിലെ സജീവ സാന്നിധ്യമായ വിനോദ് ഇനി ഓർമ്മ. ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കെ.വിനോദ് 14ലധികം സിനിമകളിലാണ് വേഷമിട്ടത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വരെ...
ആലപ്പുഴയിൽ ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ആണ് ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി...
കഴിഞ്ഞ ജൂണിൽ ഒഡിഷ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിലെ തകരാറെന്ന് റെയില്‍വേ മന്ത്രാലയം. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എംപിമാരായ മുകുള്‍ വാസ്‌നിക്,...