‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: traffic

spot_imgspot_img

ട്രാഫിക് ബോധവത്കരണത്തിന് റോബോട്ടിനെ രംഗത്തിറക്കി അബുദാബി

പൊതുജനങ്ങളുമായി സംവദിക്കാനും സംശയങ്ങൾക്ക് ഉത്തരം നൽകാനും ട്രാഫിക് അവബോധം വർദ്ധിപ്പിക്കാനും മനുഷ്യശരീരത്തിന് സമാനമായ ഘടനയുള്ള ഒരു സ്മാർട്ട് റോബോട്ട് അബുദാബി പോലീസ് പുറത്തിറക്കി. അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ്...

യുഎഇയിൽ കാർ പൊടിപിടിച്ച നിലയിൽ ഉപേക്ഷിച്ചാൽ 3,000 ദിർഹം വരെ പിഴ

വേനൽക്കാല അവധിക്കാലത്ത് 'ഡേർട്ടി കാർ' പെനാൽറ്റി ഒഴിവാക്കാൻ യുഎഇ നിവാസികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ. നീണ്ട അവധിക്കാലത്ത് കാറുകൾ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് നാട്ടിലേക്കും മറ്റും യാത്രയാകുന്നവരെയാണ് മുനിസിപ്പൽ അതോറിറ്റി ഇക്കാര്യം ഓർമ്മിപ്പിക്കുന്നത്....

ട്രാഫിക് ഫ്ലോ പ്രധാനം; നയം നടപ്പാക്കാൻ ദുബായ്

ദുബായിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് പരിഹാരമെന്ത്? പദ്ധതികൾ പലതുപരീക്ഷിച്ചിട്ടും പരിഹാരമാകാത്ത കുരുക്കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണാധികാരികൾ. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിലിൽ പുതിയ ട്രാഫിക് ഫ്ലോ പ്ളാൻ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ. ഇതിനായി...

കാൽനട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ഖത്തറിലെ റോഡുകൾ മുറിച്ച് കടക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് 

കാ​ൽ​ന​ട യാ​ത്ര​ക്കാ​രുടെ ശ്രദ്ധയ്ക്ക്, നി​ർ​ദി​ഷ്ട മേ​ഖ​ല​ക​ളി​ലൂ​ടെ മാ​ത്രം റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പിച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെയാണ് നി​ർ​ദേ​ശ​ങ്ങ​ളും റോ​ഡ് സു​ര​ക്ഷ​യു​ടെ ​പ്ര​ധാ​ന്യവും അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​യായി യാ​ത്ര​ ചെയ്യുന്നവർക്ക്...

​ഇനി ഞൊടിയിടയിൽ യാത്ര: ദുബായിൽ 4 പാലങ്ങളുടെ നിർമ്മാണം 75 ശതമാനം പൂർത്തിയായതായി ആർടിഎ

അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്ന ദുബായിൽ റോഡ് ​ഗതാ​ഗതം വളരെ മികച്ച രീതിയിലേക്ക് കൊണ്ടുവരുകയാണ് ​ദുബായ് ആർടിഎ. ന​ഗരത്തിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിന് നാല് പുതിയ പാലങ്ങളുടെ നിർമ്മാണം 75 ശതമാനം വരെ പൂർത്തിയായെന്ന് അറിയിച്ചിരിക്കുകയാണ്...

അബുദാബിയിൽ ഓവർടേക്കിംഗിന് പുതിയരീതി; തിങ്കളാഴ്ച മുതൽ നിർദ്ദേശം നടപ്പിൽ വരും

അബുദാബിയിൽ ഓവർടേക്കിംഗിന് പുതിയ നിർദ്ദേശം നടപ്പിലാകുന്നു. ഭാരവാഹനങ്ങൾക്ക് രണ്ടാമത്തെ വലത് പാതയിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാനുളള അനുമതിയാണ് നൽകിയത്. പുതിയ നിർദ്ദേശങ്ങൾ 2024 ജനുവരി 29 തിങ്കളാഴ്ച മുതൽ നിലവിൽവരും ഷെയ്ഖ് ഖലീഫ ബിൻ...