‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: traffic

spot_imgspot_img

സ്കൂൾ തുറന്നതോടെ ഷാർജ – ദുബായ് പാതയിൽ ഗതാഗത തിരക്കേറി

വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറന്നതോടെ ഷാർജക്കും ദുബായ്ക്കും ഇടയിലുള്ള പാതകളിൽ ഗതാഗത തിരക്കേറി. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന തിരക്ക് കാരണം പല യാത്രക്കാരും മണിക്കൂറുകളോളം റോഡുകളിൽ ചെലവഴിക്കുകയാണ്. രാവിലെയും വൈകിട്ടും...

സുരക്ഷിത സ്കൂൾയാത്ര; ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

വേനലവധിക്ക് ശേഷം സ്കുളുകൾ തുറന്നതോടെ ട്രാഫിക് നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായി അധികൃർ. ആദ്യ ദിനം അപകടരഹിത ബോധവത്കരണ ദിവസമാക്കിയതിന് ഒപ്പമാണ് മറ്റ് ഓർമ്മപ്പെടുത്തലുകളും. സ്കൂളിന് മുന്നിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡിന് നടുവിൽ...

അബുദാബിയിലെ പ്രധാന പാതകളിൽ ട്രാഫിക് നിയന്ത്രണം; മുന്നറിയിപ്പുമായി അതോറിറ്റി

അബുദാബിയിലെ പ്രധാന പാതകളിൽ ഒന്നായ അൽഐൻ ഹസ്സ ബിൻ സുൽത്താൻ സെൻ്റ് റോഡ് സെപ്റ്റംബർ 1 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സർക്കാർ അതോറിറ്റി ഇക്കാര്യം...

‘അപകട രഹിത ദിനം’ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന 'അപകട രഹിത ദിനം' എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നീക്കം. പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ...

ദുബായിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണി; മുന്നറിയിപ്പുമായി ആർടിഎ

ഇന്ന് മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിവസത്തേക്ക് ജുമൈറയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി. അൽ മനാറ സ്‌റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് തിങ്കളാഴ്ച പുലർച്ചെ...

‘നിശബ്ദ റഡാറുകൾ’ പിടികൂടും; പിഴ വീഴാതിരിക്കാൻ സൂക്ഷിക്കുക

ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പുതിയ 'നിശബ്ദ റഡാറുകൾ' സ്ഥാപിക്കുമെന്ന് ദുബായ് പൊലീസ്. അമിതവേഗത ഒഴിവാക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങി ശരിയായ സുരക്ഷാ സമ്പ്രദായങ്ങൾ പാലിക്കാൻ...