‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: traffic

spot_imgspot_img

ദുബായിൽ മൂന്നുവരി മേൽപ്പാലം തുറന്നു; ഗതാഗതം കൂടുതൽ സുഗമമാകും

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പുതിയ മേല്‍പ്പാലം . ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലമാണ് തുറന്നത്.. മേല്‍പ്പാലം വരുന്നതോടെ ഗ​താ​ഗ​തകു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി...

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടും; മുന്നറിയിപ്പുമായി ആർടിഎ

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഫൈനൽ മത്സരങ്ങൾ നടക്കുന്നതിനാലാണ് ​ഗതാഗത തടസം നേരിടുക. ജുമൈറ...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്. ദുബായ്...

യുഎഇ ഗതാഗത നിയമം കർശനമാക്കി; തോന്നുംപോലെ റോഡ് മുറിച്ചുകടക്കാന്‍ പറ്റില്ല

യുഎഇയിൽ 17 വയസ്സുള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതി. മുമ്പ്, കാറുകളും ചെറുവാഹനങ്ങളും ഓടിക്കാൻ ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്ന നിബന്ധനയിലാണ് ഇളവ്. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ...

ഗതാഗത നിയമലംഘനത്തിന് പിടിവീഴും ; സ്‌മാർട്ട് സംവിധാനവുമായി അജ്മാൻ

അജ്മാനിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ ഒക്‌ടോബർ 1 മുതൽ പുതിയ സ്‌മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും സ്മാർട്ട് മോണിറ്ററിംഗ്...

ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ; പരിശോധനകൾ ഫലം കണ്ടെന്ന് ആർടിഎ

ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും...