‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ടൂറിസം മേഖലയിൽ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷനുമായി സഹകരിക്കാൻ ഒരുങ്ങി ബഹ്റൈൻ. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ റിയാദിൽ ലോക ടൂറിസം ദിനാചരണ പരിപാടി സംഘടിപ്പിച്ചിരുന്നു....
സൗദിയിലെ പർവ്വതമേഖലയിൽ ടൂറിസവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിൽ 'കിമ്മത്ത് അൽ സൗദ' എന്ന പദ്ധതി...
കമ്പനിയുടെ നഷ്ടം നികത്തുന്നതിനും കടബാധ്യത കുറയ്ക്കുന്നതിനും സമഗ്ര പുനക്രമീകരണ പരിപാടിയുമായി ഒമാൻ ദേശീയ വിമാനകമ്പിനിയായ ഒമാൻ എയർ
മൂന്നോ നാലോ വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.നെറ്റ് വർക്ക് വിപുലീകരണം ഉൾപ്പടെയുളള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.
ആഗോള...
യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല ഈ വർഷം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് നിഗമനം. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ദുബായിലേക്കും അബുദാബിയിലേക്കും എത്തുന്ന വിദേശ...
ടൂറിസം രംഗത്തെ സാധ്യതകൾ വിലയിരുത്തി ഇന്ത്യ – ബഹ്റൈൻ പ്രതിനിധി സംഘം. ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഫാർ അൽ സെറാഫി, ഇന്ത്യൻ പ്രതിനിധി സംഘാംഗമായ ഗോവൻ ടൂറിസം മന്ത്രി രോഹൻ...