‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നബി ദിനത്തോടനുബന്ധിച്ച് പൊതു അവധിയായ സെപ്റ്റംബർ 29-ന് സൗജന്യ പാർക്കിംഗ്, ടോൾ, പൊതു ബസ് സമയങ്ങൾ എന്നിവ പ്രഖ്യാപിച്ചു. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആണ്...
അബുദാബിയിൽ വാഹനമോടിക്കുന്നവരും ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലെത്തുന്നവരും ടോൾ സംവിധാനമായ ദർബിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദശം. പണമില്ലാതെ ടോൾ പാലം കടന്നാൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
‘ദർബ് ‘ മൊബൈൽ ആപ്പിലൂടെയും, http://darb.itc.gov.ae...
കഴിഞ്ഞ വർഷം ദുബായിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഷെയ്ഖ് സായിദ് റോഡിലെ ടോൾ ഗേറ്റുകളിലാണെന്ന് സാലിക് കമ്പനിയുടെ കണക്കുകൾ. അൽ ബർഷ, അൽ സഫ, അൽ ഗർഹൂദ് ഗേറ്റുകളിലൂടെയാണ് കൂടുതൽ വാഹനങ്ങൾ...
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ ഉയരുന്നു. ദുരന്തം ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ 34,800 കടന്നു. ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ടുപോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം...
ഇറാഖില്‍ ഷിയ നേതാവ് മുഖ്‌തദ അൽ സദർ രാജിവെച്ചതോടെ അഭ്യന്തര കലാപം അക്രമത്തിലെത്തി. രാജിവച്ചതിനൊപ്പം പാര്‍ട്ടി പിരിച്ചുവിട്ടെന്ന പ്രഖ്യാപനം അനുയായികളെ ചൊടുപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെയ്പ്പിലും റോക്കറ്റ് ആക്രമണത്തിലുമായി 23 പേര്‍ കൊല്ലപ്പെട്ടു.
പ്രതിഷേധക്കാർ ഇറാഖിലെ...