‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിൽ പൊതുസ്ഥലത്ത് കടുവയെ കണ്ടതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ അവ നിഷേധിച്ച് അധികൃതർ. ഷാർജയിലെ എൻവയോൺമെൻ്റ് ആന്റ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ചത്.
ഇന്നാണ് ഷാർജയിൽ കടുവയെ കണ്ടെന്ന...
ഓരോ ദിവസവും ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ വയനാട് നിവാസികൾ. ആനയുടെ ആക്രമണത്തിന് പിന്നാലെ കടുവയാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പലമടയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയുടെ അക്രമണത്തിൽ ഒരാൾ മരണപ്പെട്ട സ്ഥലത്തിനടുത്തായാണ് പട്ടാപ്പകൽ കടുവയെ...
വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി വനംവകുപ്പ്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ ആക്രമിച്ച സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വെച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് നാട്ടുകാര്‍...
വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ കടുവയെ പിടികൂടുന്നതിനായി ആദ്യ ദിവസം സ്ഥാപിച്ച 8 ക്യാമറകളിലൊന്നിൽ കടുവയുടെ മുഖം ഭാഗികമായി പതിഞ്ഞു. പ്രജീഷിന്റെ മൃതദേഹം കിടന്ന സ്ഥലത്തിനടുത്ത് സ്ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ...
വയനാട് സുൽത്താൻബത്തേരി വാകേരിയിൽ യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. കടുവയെ മയക്കുവെടി വയ്ക്കാൻ മാത്രമാണ് ഉത്തരവ്. അതേസമയം, കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ.
വെടിവെക്കുന്നതിനുള്ള...