‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേനലവധിയും ബക്രീദ് പെരുന്നാളും അടുത്തതോടെ വിമാനയാത്രാ തിരക്കേറുന്നു. യുഎഇയിലല്‍നിന്ന് നാട്ടിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്യണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ അറിയിപ്പ്.
ജൂണ്‍ - ജൂലൈ മാസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചരലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ്...
വിമാന ഇന്ധനത്തിന്റെ വില ഉയര്‍ന്നു. എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് വിമാന ഇന്ധനത്തിന് വില എത്തിയതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന്റെ പശ്ഛാത്തലത്തിലാണ് വിമാന ഇന്ധന വിലയും...
യുഎഇയില്‍ മധ്യവേനല്‍ അവധി അടുത്തിരിക്കേ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാനകമ്പനികൾ. സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്കാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തിരിച്ചടിയായത്. രണ്ടിരട്ടി മുതല്‍ നാലിരട്ടിവരെയാണ് കമ്പനികൾ ടിക്കറ്റിനായി ഈടാക്കുന്നത്.
ജൂലൈയില്‍...
2022 മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണലിന്റെ (DXB) നോർത്തേൺ റൺവേ താത്കാലികമായി അടച്ചുപൂട്ടുന്നു. റൺവേയുടെ വിപുലമായ നവീകരണങ്ങൾക്ക് വേണ്ടിയാണ് അടച്ചിടല്‍ എന്ന് ദുബായ് എയര്‍പോര്‍ട്ട്...