‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ സ്വന്തമാക്കിയവർക്ക് സൗദി ആറേബ്യ ഇ-വിസ ലഭ്യമാക്കും. സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനായി ഇലക്ട്രോണിക് വിസ സേവനങ്ങൾ ലഭ്യമാക്കുമെന്ന്...
ഖത്തർ ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൻെറ ടിക്കറ്റ് വിൽപനക്ക് ചൊവ്വാഴ്ച തുടക്കമാകും. ലോകകപ്പ് ഫുട്ബോളിന്റെ മികച്ച സംഘാടന മികവിന് ലോകം ആദരം അർപ്പിച്ചതിന് പിന്നാലെയാണ് ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരവും ഖത്തറിനെ...
നാലു ദിനാ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദോഹയിൽ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലാണ് ഇളവ് ലഭിക്കുക. ബിസിനസ്,ഇകണോമി കാബിനുകളിൽ പത്തു ശതമാനം വരെയാണ് നാട്ടിലേക്കും, തിരികെയുമുള്ള...
ഗോ ഫസ്റ്റ് വിമാനങ്ങളിൽ മുൻകൂർ ടിക്കറ്റെടുത്ത പ്രവാസികൾ വലയുന്നു. വിമാന സർവ്വീസുകൾ മുടങ്ങിയതോടെ ടിക്കറ്റ് തുക തിരിക്കാൻ വൈകുന്നതായാണ് പരാതികൾ.സ്കൂൾ തുറക്കുന്നതിന് മുമ്പ് നാട്ടിലെത്താൻ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളാണ് പണം തിരികെ കിട്ടാതെ...
കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നീക്കം. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ടിക്കറ്റ് നിരക്കായി. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ...
പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയുടെ ഭാഗമായി സൗജന്യ ബസ് യാത്ര. അബുദാബിയിലാണ് സൗജന്യ ബസ് യാത്രയ്ക്ക് നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്. പ്ളാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാന്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്റുകൾ ലഭ്യമാവുകയും ഈ പോയിന്റുകൾ ബസ്...