‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആലവട്ടവും വെഞ്ചാമരവും കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി തൃശ്ശൂർ റൗണ്ടിൽ ലോകം മുഴുവൻ അണിനിരക്കുന്ന ഒരു ദിവസമുണ്ട്. 'പൂരങ്ങളുടെ പൂരം...' എന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂർ പൂരത്തിനായി ലോകത്തെവിടെയായിരുന്നാലും അന്ന് ഓരോ മലയാളിയും തൃശ്ശൂരിലെത്തും. തിക്കിലും തിരക്കിലും...
പൊലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിൽ ആദ്യമായി വെടിക്കെട്ട് താത്ക്കാലികമായി നിർത്തി. പിന്നീട് നടത്തിയത് പകൽവെളിച്ചത്തിൽ. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായത്....
കുടമാറ്റവും വെടിക്കെട്ടും ആരവങ്ങളുമൊക്കെയായി പൂരങ്ങളുടെ പൂരം വരവായി. തൃശൂർ പൂരത്തിനായി വടക്കുംനാഥനും പാറമേക്കാവ് ഭഗവതിയും ഒപ്പം ലോകമെമ്പാടുമുള്ള മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി പേരാണ് പൂരത്തിനെത്തുക.
തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന്...
തൃശൂർ പൂരം സംബന്ധിച്ച ചില വിവാദങ്ങൾക്ക് വ്യക്തത വരുത്തി കേരള ഹൈക്കോടതി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാൻ മൂന്നംഗ അഭിഭാഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. 19-നുള്ള തൃശൂർ പൂരത്തിന് മുന്നോടിയായി അമികസ് ക്യൂറിയുടെ...
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്കെർപ്പെടുത്തി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും കോടതി നിരീക്ഷിച്ചു.
മാത്രമല്ല, ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും...
തൃശൂർ പൂരം ചടങ്ങ് മാത്രമാക്കി നടത്തേണ്ടി വരുമെന്ന പ്രമേയം അവതരിപ്പിച്ചു. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൂട്ടിയാൽ പൂരം ചടങ്ങ് മാത്രമാക്കി നടത്തെണ്ടി വരും....