‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരത്തു നിന്ന് എയർ ഏഷ്യ ബെർഹാദിന്റെ പുതിയ സർവീസ് ആരംഭിച്ചു.
ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ആദ്യ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിമാനത്തെ ഫോളോ മി വാഹനങ്ങളുടെ...
അബുദാബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. ജനുവരി ഒന്ന് മുതലാണ് സർവീസ് പുനരാരംഭിക്കുക. പ്രതിദിനം ഓരോ സർവീസുകളായിരിക്കും ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40-ന്...
എട്ട് ദിവസത്തോളം തലസ്ഥാന നഗരിയിൽ പകലും രാത്രിയും മുഴുവൻ നിറഞ്ഞു നിന്നത് സിനിമയായിരുന്നു. സിനിമ കാണാൻ ഒഴുകിയെത്തിയ സിനിമാ പ്രേമികളും. അടുത്ത വർഷം വീണ്ടും കാണാം എന്ന് ചൊല്ലി പിരിയാൻ നേരമായി. 28ാമത്...
ജനുവരി മൂന്ന് മുതൽ തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മസ്കത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് എല്ലാ ആഴ്ചയും രണ്ട് സർവീസുകൾ വീതമാണ് സലാം എയർ നടത്തുക. ഇതുമായി...
ബജറ്റ് ടൂറിസത്തിനായി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വാങ്ങി കെഎസ്ആർടിസി. മുംബൈയ്ക്ക് ശേഷം ഇലക്ട്രിക് ഡബിൾ ഡക്കർ ബസുള്ള നഗരമായി ഇതോടെ തിരുവനന്തപുരം മാറും. ബസുകൾ ജനുവരിയോടെയാണ് തലസ്ഥാനത്ത് സർവ്വീസ് ആരംഭിക്കുക....
ബംഗളൂരുവിലേക്ക് തിരുവനന്തപുരത്തു നിന്ന് സ്പൈസ് ജെറ്റ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ 2 സർവീസുകളാണ് പുതുതായി തുടങ്ങുന്നത്.
നിലവിൽ സ്പൈസ് ജെറ്റിന് തിരുവനന്തപുരം-ബംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ് ആണുള്ളത്....