‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: test

spot_imgspot_img

വിൻഡീസിന് എതിരായ വിജയം; ഐസിസി റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ്മയ്ക്ക് സ്ഥാനക്കയറ്റം. ഏറെക്കാലത്തിന് ശേഷം ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ. 751 പോയിൻ്റ് നേടിയാണ് രോഹിതിൻ്റെ മുന്നേറ്റം . അതേസമയം മുൻ ക്യാപ്റ്റൻ...

ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ

ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു...

ന്യൂക്ലിയർ തെർമൽ റോക്കറ്റ് പരീക്ഷണവുമായി നാസ

  ചൊവ്വാഗ്രഹ പര്യവേഷണത്തിന് ന്യൂക്ലിയർ തെർമൽ റോക്കറ്റ് സാങ്കേതിക വിദ്യാ പരീക്ഷണവുമായി നാസ രംഗത്ത്. അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസിയുമായി...

ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയേക്കും; വിമാനത്താവളങ്ങളില്‍ 2 ശതമാനം പരിശോധന

ഉയർന്ന കോവിഡ് കേസുകളുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി സൂചന. വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇത് സംബന്ധിച്ച്...

അശാസ്ത്രീയ കന്യകാത്വ പരിശോധന വിലക്കി സുപ്രീം കോടതി; ഇരകളുടെ അന്തസിനെ അപമാനിക്കരുതെന്ന് വിധി

ബലാത്സംഗ കേസുകളിലെ കന്യകാത്വ പരിശോധന പ്രാകൃതമാകരുതെന്ന് സുപ്രീം കോടതി. ഇരയെ അപമാനിക്കുന്ന തരത്തിലുളള പരിശോധനകൾ ഒ‍ഴിവാക്കണമെന്നും ശാസ്ത്രീയ അടിത്തറിയില്ലാത്ത പരിശോധനകൾ നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശം. ഒരു ബലാത്സംഗ കേസിനോട് അനുബന്ധിച്ച് ജസ്റ്റിസ്...

വിദ്യാര്‍ത്ഥികളുടെ പിസിആര്‍ പരിശോധന: സൗജന്യ സേവനത്തിന് മുന്‍കൂര്‍ ബുക്ക് ചെയ്യണം

കോവിഡിന്‍റേയും സ്കൂൾ തുറക്കുന്നതിന്‍റേയും പശ്ചാത്തലത്തില്‍ യുഎഇയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോം ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവിടങ്ങളില്‍ 40 ദിർഹം വരെ കുറഞ്ഞ തുകയ്ക്ക് RT-PCR ടെസ്റ്റ് സേവനങ്ങൾ ലഭ്യമാക്കി അധികൃതര്‍. മധ്യവേനലവിധിയ്ക്ക് ശേഷം സ്കൂൾ...