‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ക്രിക്കറ്റ് താരങ്ങൾക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാർക്കുള്ള മാച്ച് ഫീസ് വർധിപ്പിക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ജനപ്രീതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന് പുതുജീവൻ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.
കളിക്കാരിൽ ആഭ്യന്തര ക്രിക്കറ്റിനോടുള്ള...
ഇന്ത്യയ്ക്ക് ഇത് അഭിമാനമുഹൂർത്തം. റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയം ഉറപ്പിച്ചത്. ഇതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര നീലപ്പട തൂത്തുവാരുകയും ചെയ്തു (3-1). ആദ്യ ടെസ്റ്റിൽ തോറ്റ...
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ അഞ്ച്...
വനിത ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെൺപട. എട്ടു വിക്കറ്റിനാണ് ഇന്ത്യ ഓസീസ് നിരയെ പരാജയപ്പെടുത്തിയത്. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 18.4...
ക്രിക്കറ്റിൽ 21 ആം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വിജയ റെക്കോർഡ് നേടി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ആതിഥേയരായ ബംഗ്ലാദേശ് റൺസ് അടിസ്ഥാനത്തിൽ ചരിത്ര വിജയം നേടിയത്. 662 റൺസ് വിജയലക്ഷ്യവുമായി...
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു. 444 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. നാലാം ദിനം പിച്ചിലുണ്ടായ അപ്രതീക്ഷിത ബൗൺസ് ആഞ്ചാം ദിനവും ആവർത്തിച്ചാൽ ഇന്ത്യയുടെ നില...