‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Temporarily closed

spot_imgspot_img

അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് ഇന്ന് മുതൽ ജൂൺ 2 വരെ അടച്ചിടും 

അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് ഇന്ന് മുതൽ ജൂൺ 2 ഞായറാഴ്ച രാത്രി 12 മണി വരെ ഭാഗികമായി അടച്ചിടും. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ അൽ മഫ്റഖിലേക്കുള്ള...

‘ആളില്ലാ പോലിസ് സ്റ്റേഷൻ’, ദുബായിലെ സ്‌മാർട്ട് പോലീസ് സ്‌റ്റേഷൻ ബ്രാഞ്ച് താത്കാലികമായി പൂട്ടുന്നു

ദുബായ് എയർപോർട്ട് ഫ്രീസോണിലെ (DAFZA) സ്മാർട്ട് പോലീസ് സ്റ്റേഷൻ (എസ്പിഎസ്) താൽക്കാലികമായി അടച്ചിടും. ഉപഭോക്താക്കളോട് എമിറേറ്റിലെ മറ്റ് സ്ഥലങ്ങളിലെ ശാഖകൾ സന്ദർശിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ശാരീരിക സാന്നിധ്യമില്ലാതെ ആളുകൾക്ക്...

യു എ ഇയിലെ കാലാവസ്ഥാ വ്യതിയാനം, റാസൽഖൈമയിലെ ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടും

യു എ ഇയിൽ കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് റാസൽഖൈമയിലെ ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടുന്നു. റാസൽഖൈമ പബ്ലിക് സർവീസസ് ആണ് ഇക്കാര്യം അറിയിച്ചത്. തുറക്കുന്ന തീയതി കാലാവസ്ഥ സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് പിന്നീട് പ്രഖ്യാപിക്കും....

‘മഹ്സൂസ്’, യുഎഇ യിലെ റാഫിൾ നറുക്കെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുന്നു

യുഎഇയിലെ റാഫിൾ നറുക്കെടുപ്പായ മഹ്സൂസ് നറുക്കെടുപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. 2024 ജനുവരി ഒന്ന് മുതൽ ഗെയിമിംഗ് നിയന്ത്രണങ്ങൾ പാലിച്ച് മഹ്സൂസ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് മഹ്സൂസ് അധികൃതർ ഞായറാഴ്ച പുറത്ത് വിട്ട പ്രസ്‌താവനയിൽ...

റിയാദ് മൃഗശാല താൽക്കാലികമായി അടച്ചു

റിയാദ് മൃഗശാല താൽക്കാലികമായി അടച്ചതായി സൗദി വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചു. മൃ​ഗശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാ​ഗമായാണ് അടച്ചിട്ടത്. അനിശ്ചിതകാലത്തേക്ക് അടച്ച മൃ​ഗശാല നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി. പക്ഷികളും...

അ​റ്റ​കു​റ്റ​പ്പ​ണി, ജു​മൈറ സ്ട്രീറ്റ് റോഡിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി 

ദു​ബാ​യി​ലെ അ​ൽ മ​നാ​റ റോ​ഡ് ജ​ങ്​​ഷ​നി​ലു​ള്ള ജു​മൈ​റ സ്ട്രീ​റ്റി​ലെ ആ​ദ്യത്തെ ര​ണ്ടു റോ​ഡു​ക​ൾ ആ​ഗ​സ്റ്റ്​ ആ​റു മു​ത​ൽ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​​മെ​ന്ന്​ ദു​ബൈ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണികളുടെ ഭാഗമായാണ് റോഡുകൾ...