‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: temperature

spot_imgspot_img

യുഎഇയിൽ താപനില കുറയുന്നു; ജബൽ ജെയ്സ് പർവ്വതത്തിൽ ഇന്ന് രേഖപ്പെടുത്തിയത് 4.3 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. പുലർച്ചെ 3.15-നാണ്...

ശീതകാലത്തെ വരവേൽക്കാൻ യുഎഇ; വരും ആഴ്ചകളിൽ താപനില 12 ഡിഗ്രി സെൽഷ്യസിൽ താഴെയാകും

ശീതകാലത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. ഡിസംബർ 22-നാണ് യുഎഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ജനുവരി 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസമാണ് രാജ്യത്ത് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യം ശൈത്യകാലത്തിലേക്ക്...

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ കുറവുണ്ടാകുമെന്നുമാണ് റിപ്പോർ‍ട്ട്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റ്...

കൊടുംചൂടിന് അന്ത്യം; യുഎഇയിൽ സുഹൈൽ നക്ഷത്രമുദിച്ചു

കൊടും ചൂടിന് ആശ്വാസമായി യുഎഇയിൽ സുഹൈൽ നക്ഷത്രമുദിച്ചു. അൽ ഐനിലാണ് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അൽ തമീമി നക്ഷത്രത്തിന്റെ ചിത്രം നിവാസികളുമായി പങ്കിട്ടു. സുഹൈൽ ഉദിച്ചതോടെ...

ഖത്തറിലെ ജനങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ; സുഹൈൽ നക്ഷത്രം ശനിയാഴ്ച ഉദിക്കും

കടുത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് ഖത്തർ. 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്തെ താപനില. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ചൂടിനെ പിടിച്ചുകെട്ടാൻ ശനിയാഴ്ച (ഓ​ഗസ്റ്റ് 24) സുഹൈൽ നക്ഷത്രം ഉദിക്കും....

സൗദിയിൽ സെപ്റ്റംബർ പകുതി വരെ താപനില ഉയർന്ന് നിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ സെപ്റ്റംബർ പകുതി വരെ താപനില ഉയർന്ന് നിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, കാലാവസ്ഥാപരമായി സൗദിയിൽ വേനൽക്കാലം സെപ്റ്റംബർ മാസത്തോടെ അവസാനിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്‌താവ്‌ ഹുസൈൻ...