‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന നിയമം മാര്‍ച്ച് ഒന്നു മുതല്‍ യുഎഇയില്‍ നിലവില്‍ വന്നു.ഇരട്ട നികുതി ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുഎഇ ധനമന്ത്രാലയമാണ്...
ഒമാനിൽ വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്ട്രേഷന് നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.ബൈത്ത് അല്‍ ബറക കൊട്ടാരത്തിലായിരുന്നു മന്ത്രിസഭാ യോഗം.
വാണിജ്യ റജിസ്ട്രേഷന്...
ബഹറൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ നിരവധി സ്ഥാപനങ്ങൾ താല്‍ക്കാലികമായി പൂട്ടി. മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1700ഓളം നിയമ ലംഘനങ്ങളാണെന്ന് കണ്ടെത്തിയതെന്നും അധികൃതര്‍. നിമയം ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംശയത്തിന്റെ നിഴലിലായ...
ലഹരി പാനീയങ്ങളുടെ മുനിസിപ്പാലിറ്റി നികുതിയും വ്യക്തിഗത മദ്യ ലൈസന്‍സ് ഫീസും ഒഴിവാക്കി ദുബായ്. ലഹരി പാനീയങ്ങള്‍ നിയമപരമായി വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ക്ക് വ്യക്തിഗത മദ്യ ലൈസന്‍സുകള്‍ സൗജന്യമാക്കിയതായും അധികൃതര്‍. പുതുവര്‍ഷം മുതല്‍ പുതിയ നിബന്ധന...
പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. 2022 വിസ തൊഴില്‍ പരിഷ്കാരങ്ങളുടെ വര്‍ഷമായിരുന്നു യുഎഇയ്ക്ക്. എന്നാല്‍ പുതുവര്‍ഷത്തില്‍ നിരവധി സുപ്രധാന നിയമങ്ങളാണ് യുഎഇയില്‍ പ്രബല്യത്തില്‍ വരുന്നത്. സ്വദേശിവത്കരണ നിയമം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്...
മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്കു ആക്കം കൂട്ടാൻ യുഎഇ മന്ത്രസഭാ യോഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി യുഎഇയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽ വൻതുക നികുതി ഈടാക്കുന്ന പുതിയ കസ്റ്റംസ് നിയമത്തിന്...