‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: t20

spot_imgspot_img

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര; ഓപ്പണിങ്ങിൽ സഞ്ജു – അഭിഷേക് സഖ്യത്തെ പരീക്ഷിക്കാൻ ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസണെ ഇറക്കാനൊരുങ്ങി ബിസിസിഐ. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ - അഭിഷേക് ശർമ സഖ്യത്തെ പരീക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിൽ സഞ്ജു സെഞ്ചുറി നേടിയതോടെ...

യുവരാജ് സിങ്ങിന്റെ റെക്കോർഡ് 17 വർഷങ്ങൾക്ക് ശേഷം തകർന്നു; ട്വന്റി20യിൽ ഒറ്റ ഓവറിൽ 39 റൺസ്

17 വർഷങ്ങൾ യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർന്നു. രാജ്യാന്തര ട്വന്റി20യിൽ ഒറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഇപ്പോൾ മറ്റൊരു താരം സ്വന്തമാക്കിയത്. ഒരു ഓവറിൽ 36...

വിരമിച്ച താരങ്ങൾക്കായി ഐപിഎൽ മാതൃകയിൽ പ്രത്യേക ടി20 ലീ​ഗ്; ആവശ്യവുമായി മുൻ താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മാതൃകയിൽ വിരമിച്ച താരങ്ങൾക്കായി പ്രത്യേക ട്വന്റി20 ലീഗ് സംഘടിപ്പിക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഈ ആവശ്യവുമായി ഒരു വിഭാഗം താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതായാണ്...

രാജാവും പടനായകനും കളമൊഴിഞ്ഞു; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കോലിയും രോഹിത്തും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സീനിയർ താരങ്ങളായ രോ​ഹിത് ശർമയും വിരാട് കോലിയും. ലോകകപ്പിലെ ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും വിരമിക്കൽ...

ടി20 ഫൈനൽ ഇന്ന്; കളി കാണാൻ ദുബായിൽ ബിഗ് സ്ക്രീനുകൾ

ടി20 ലോകകപ്പിൻ്റെ ആവേശം നഷ്ടമാകാതിരിക്കാൻ ബിഗ് സ്ക്രീൻ പ്രദർശനങ്ങളുമായി ദുബായ്.റോക്സി സിനിമാസിൽ ഉൾപ്പെടെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിലാണ് ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കിയിട്ടുള്ളത്. 17 വർഷത്തിന് ശേഷം ഒരിക്കൽ കൂടി ടീം ഇന്ത്യ...

ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും; അയർലണ്ട് എതിരാളികൾ

ട്വൻ്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ അയർലണ്ടിനെയാണ് ഇന്ത്യ നേരിടുക. മികച്ച ജയത്തോടെ പോരാട്ടം ആരംഭിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കോഹ്ലി ഇന്ന് ടീമിലേക്ക് തിരികെയെത്തും. സകോഹ്ലിയും രോഹിത് ശർമ്മയും...