‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്വന്റി20 ലോകകപ്പിന് തുടക്കമായതിന് പിന്നാലെ ലോകകപ്പിലെ ഇന്ത്യൻ താരങ്ങളുമായി ബന്ധപ്പെട്ട് ചില തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വിക്കറ്റ് കീപ്പറുടെ റോളിൽ സഞ്ജു സാംസണെക്കാളും മിടുക്കൻ ഋഷഭ് പന്ത്...
ടി20 ലോകകപ്പിന്റെ ആവേശം ഉയരുകയാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് ആതിഥേയരായ യുഎസ്എ. ഏഴ് വിക്കറ്റിനാണ് യുഎസ് കാനഡയെ തകർത്തത്. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4...
ട്വന്റി 20 ലോകകപ്പിനായി യുഎസിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരിശീലനത്തിന്റെ തിരക്കിലാണ്. ടീമിന്റെ ആദ്യ പരിശീലന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ, മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത്...
ട്വന്റി 20 ലോകകപ്പിനൊരുങ്ങി ഇന്ത്യൻ ടീം. ടൂർണമെന്റിനായി ടീമിന്റെ ആദ്യസംഘം ന്യൂയോർക്കിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും നേതൃത്വത്തിലുള്ള ആദ്യ സംഘത്തിൽ 10 കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുമാണുള്ളത്. ടീമിലെ മറ്റ്...
ഐപിഎല്ലിന്റെ ആവേശം തകർത്തുകൊണ്ടിരിക്കെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങൾ നടത്താനൊരുങ്ങുകയാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇന്ത്യ ബംഗ്ലാദേശിനെതിരെയാണ് സന്നാഹ മത്സരത്തിൽ...
ഐപിഎൽ സീസൺ അവസാനിക്കുന്നതിന് മുമ്പുതന്നെ ക്രിക്കറ്റ് ആരാധകർ ട്വൻ്റി-20 ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങിക്കഴിഞ്ഞു. ഈ സമയത്ത് ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജെഴ്സി അവതരിപ്പിച്ചിരിക്കുകയാണ് അഡിഡാസ്. വളരെ വ്യത്യസ്തമായ രീതിയിൽ ഹെലികോപ്റ്ററിൽ പറത്തിയാണ്...