‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വനിതകളുടെ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് നടക്കും. സെമി ഫൈനൽ സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകിട്ട് 3.30 മുതൽ ദുബായിലാണ് മത്സരം...
ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് സമ്മാനമായി നൽകുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ലോകകപ്പ് കിരീടനേട്ടത്തിൽ...
ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ടീം ഇന്ത്യ. 11 വർഷത്തിന് ശേഷമാണ് ടി20 ലോകകപ്പിൽ ഇന്ത്യ മുത്തമിടുന്നത്. ടീം ഇന്ത്യയുടെ നേട്ടത്തേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ടീമിലെ ഏക മലയാളി സാന്നിധ്യമായ സഞ്ജു സാംസൺ. ഈ...
ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ പാക്കിസ്ഥാനെ അടിച്ചൊതുക്കി ഇന്ത്യ. കൃത്യമായ പദ്ധതികളോടെ കളത്തിലിറങ്ങിയ നീലപ്പട പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുകെട്ടുകയായിരുന്നു. ആറ് റൺസ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട്...
ട്വന്റി20 ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. ആദ്യ വിജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെ നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. നെതർലൻഡ്സ് ഉയർത്തിയ 104 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ...
ട്വന്റി20 ലോകകപ്പിൽ അട്ടിമറികൾ തുടർക്കഥയാകുകയാണ്. അപ്രതീക്ഷിത വിജയങ്ങൾക്കും പരാജയങ്ങൾക്കും സാക്ഷിയാകുന്ന ലോകകപ്പിൽ അവസാന കിരീടം ആര് ചൂടും എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ സൂപ്പർ ഓവറിൽ അമേരിക്ക...