‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
താൻ സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി നയൻതാര. മുഖത്തോ ശരീരത്തിലോ യാതൊരുവിധത്തിലുള്ള പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടില്ലെന്നാണ് താരം തുറന്നടിച്ചത്. തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ...
കുറച്ച് നാളുകളായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രിയപ്പെട്ട താരം മുഹമ്മദ് ഷമിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. ഇടത് കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായ താരം യുകെയിൽ ശസ്ത്രക്രിയയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോൾ ആശുപത്രി ചിത്രത്തോടൊപ്പം തന്റെ ശസ്ത്രക്രിയ...
ക്രിക്കറ്റ് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് മുഹമ്മദ് ഷമി. വിക്കറ്റ് വീഴ്ത്തുന്നതിൽ വിരുതനായ ഷമിയെ ആരാധനയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ആരാധകരെ ദു:ഖത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇടതു കാലിന് പരുക്കേറ്റ താരം...
യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം - ലാലി ദമ്പതികളുടെ മകൾ മീരയാണ് (32)...
മോഡേൽ മെഡിസിനിൽ വീണ്ടും പരീക്ഷണ വിജയം. അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന് വച്ചുപിടിപ്പിച്ചു. ലോറൻസ് ഫോസിറ്റ് എന്ന 58കാരനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്.
മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ്...
അഞ്ച് ഘട്ടങ്ങളിലായി എഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന സിറിയൻ സയാമീസ് ഇരട്ടകളിൽ ഒരാൾ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച സൗദിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകളിൽ...