‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹത്തിൽ പങ്കെടുത്ത് നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങിൽ പങ്കെടുത്ത താരം ദമ്പതികളെ അനുഗ്രഹിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. സ്വാസിക തന്നെ എന്നെ ചേട്ടാ...
തന്റെ മകൾ ഭാഗ്യ വിവാഹത്തിന് അണിഞ്ഞിരുന്ന സ്വർണ്ണാഭരണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തന്റെ മകൾ ധരിച്ചിരുന്ന ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടേയും മുത്തശിയുടേയും സമ്മാനമാണെന്നും...
ഭാഗ്യയുടെ വിവാഹ റിസപ്ക്ഷന് ഭാഗ്യയെ ട്രോളുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് വൈറലാകുന്നത്. വിവാഹ റിസപ്ക്ഷന് വൻ താരനിരയാണ് എത്തിയത്. കുഞ്ചാക്കോ ബോബനും കുടുംബവും എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയുടെ...
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. വളരെ ലളിതമായാണ് താലിചാർത്തൽ നടന്നത്.
രാവിലെ എട്ടേമുക്കാലിനും ഒൻപത് മണിക്കും...
സുരേഷ്ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹാംശസകൾ നേരാൻ കുടുംബസമേതം വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം നടക്കുക. വിവാഹത്തിൽ പങ്കെടുക്കാൻ...
സുരേഷ് ഗോപിയും കുടുംബവും തൃശൂർ ലൂർദ് പള്ളിയിലെത്തി. കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു. മകൾ ഭാഗ്യയാണ് ലൂർദ് മാതാവിന് സ്വർണ കിരീടം ചാർത്തിയത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായാണ് കുടുംബത്തോടൊപ്പം സുരേഷ്...