‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേരളത്തിലേക്ക് പോകാൻ അനുമതിതേടി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നി വീണ്ടും സുപ്രീംകോടതിയിൽ. മഅദ്നിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെത്തിയ സമയത്ത് പിതാവിനെ കാണാൻ സാധിച്ചില്ലെന്ന വിവരം സുപ്രീംകോടതിയെ ധരിപ്പിക്കും.
അടുത്തിടെ...
ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് സസ്പെന്റ് ചെയ്തിരുന്നത്. ഇതിൽ കേരളത്തിൽനിന്നുള്ള 12 ഹജ്ജ്...
മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയാകും. പാലക്കാട് കൽപാത്തി സ്വദേശിയാണ് കെ.വി. വിശ്വനാഥൻ.
വിശ്വനാഥന്റെ സത്യപ്രതിജ്ഞ രാവിലെ പത്തരക്ക് മണിക്ക് നടക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കഴിഞ്ഞ...
ഒരുമിച്ചു ചേർന്നു പോകാൻ കഴിയാത്ത വിവാഹബന്ധങ്ങള്‍ കാലതാമസമില്ലാതെ വേര്‍പെടുത്താമെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലെന്നും എന്നാല്‍ ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ...
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ്...
വിവാഹേതര ലൈംഗീക ബന്ധത്തിൽ സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയിരിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ...