‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുസ്ലിം ലീഗ് ഉൾപ്പടെയുളള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി . മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനാൽ ഈ പാർട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ തയ്യാറായതോടെയാണ്...
ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറലായി അലി അൽ ഷംസിയെ നിയമിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ്. 2014 മുതൽ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി...
കാലാവസ്ഥാ വ്യതിയാനത്തോടുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രതികരണത്തെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 43-ാമത് സുപ്രീം കൗൺസിൽ അഭിനന്ദിച്ചു. ഈ മേഖലയിലെ അന്താരാഷ്ട്ര ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-ൽ യുഎഇ COP28 ന് ആതിഥേയത്വം...
ബലാത്സംഗ കേസുകളിലെ കന്യകാത്വ പരിശോധന പ്രാകൃതമാകരുതെന്ന് സുപ്രീം കോടതി. ഇരയെ അപമാനിക്കുന്ന തരത്തിലുളള പരിശോധനകൾ ഒഴിവാക്കണമെന്നും ശാസ്ത്രീയ അടിത്തറിയില്ലാത്ത പരിശോധനകൾ നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശം. ഒരു ബലാത്സംഗ കേസിനോട് അനുബന്ധിച്ച് ജസ്റ്റിസ്...
രാജ്യത്തെ ദത്തടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി മൂന്നംഗ ബഞ്ച്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികൾ പൂര്‍ത്തിയാക്കാന്‍ മൂന്ന് മുതല്‍...