‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: summer

spot_imgspot_img

യാത്രക്കാർക്ക് സന്തോഷവാർത്ത; വേനൽക്കാല ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ

യാത്രക്കാർക്ക് ആശ്വാസമായി വേനൽക്കാല ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ. പ്രാദേശിക, ഗൾഫ്, അറബ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഫാർ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40-ഓളം സർവീസുകളാണ് ഒമാൻ...

‘ചൂട് പിടിച്ച് വിമാന ടിക്കറ്റ് നിരക്ക്’, വേനൽവധിയ്ക്ക് നാട്ടിൽ എത്താൻ കഴിയുമോ എന്ന ആശങ്കയിൽ പ്രവാസികൾ 

സ്‌കൂളുകളിൽ വേനൽക്കാല അവധി പ്രഖ്യാപിച്ചിട്ടും നാട്ടിലേക്ക് പോകാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വിമാനക്കമ്പനികളുടെ ഉയർന്ന യാത്രാനിരക്കാണ് ഈ ആശങ്കയ്ക്ക് കാരണം. പ്രവാസ ലോകത്തെ ഉയർന്ന ജീവിത ചെലവുകളും പല...

ഷാർജ സമ്മർ പ്രമോഷൻ 20-ാമത് പതിപ്പ് പുരോഗമിക്കുന്നു

ഷാർജ സമ്മർ പ്രമോഷൻ 20-ാമത് പതിപ്പ് പുരോഗമിക്കുന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സി‌സി‌ഐ) സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ 3 വരെ നീളും. റെക്കോർഡ് എണ്ണം ഷോപ്പർമാരെ ആകർഷിച്ചും അരലക്ഷത്തിലധികം...

ഇതാണ് മാതൃക; വേനൽച്ചൂടിൽ പുറംതൊഴിലാളികൾക്ക് ആശ്വാസമായി അജ്മാൻ പൊലീസ്

യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് ആശ്വസമാകുകയാണ് അജ്മാൻ പൊലീസ്. വേനൽച്ചൂടിൽ പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും വിതരണം ചെയ്യുന്ന സംരംഭത്തിനാണ് അജ്മാൻ പൊലീസ് തുടക്കമിട്ടത്. 'ഞങ്ങൾ വരുന്നു...

യൂറോപ്പ് ചുട്ടുപൊള്ളുന്ന ജൂലൈ; റെക്കോർഡ് താപനില രേഖപ്പെടുത്തിയ മാസം

2023 ജൂലായ് ഏറ്റവും ചൂടേറിയ മാസമാകാനുള്ള എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നെന്ന് യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സി3എസ് (കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം) റിപ്പോർട്ട്. ഇആർഎ5 ഡാറ്റ അനുസരിച്ച് ജൂലൈയിലെ...

യുഎഇയിൽ ചൂട് കൂടുന്നു; താപനില 50 ​ഡി​ഗ്രി സെൽഷ്യസിലേക്ക്

യുഎഇ അതികഠിനമായ ചൂടിലേക്ക്. താപനില 50 ഡിഗ്രി സെൽഷ്യസിലേക്കെത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇതോടെ രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. താപനിലയിൽ വർധനവുണ്ടാകുന്നതോടൊപ്പം രാജ്യത്തുടനീളം മൂടൽമഞ്ഞ് രൂക്ഷമാകാനുള്ള...