‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിശ്ഛയിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. വേനൽ ചൂടേറിയതോടെ തൊഴിലാളികളെ സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഉഷ്ണകാല രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. തുടച്ചതായി 20–ആം വർഷമാണ്...
യുഎഇയിൽ താപനില ഉയരുന്നതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഗതഗത വകുപ്പ്. ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയത് ടയറുകളേയും മറ്റും ബാധിക്കാതിരിക്കാനാണ് മുൻകരുതൽ നിർദ്ദേശം. വാഹനങ്ങൾ പതിവായി പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണമെന്ന് ദുബായ്...
യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടടുത്തെത്തി. ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചില തീരപ്രദേശങ്ങളിൽ ശനി രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം ഉള്ളതായിരിക്കുമെന്നും വാഹനമോടിക്കുന്നവർ...
ചൂടേറുന്ന കാലാവസ്ഥ കണ്ണുകളെ ദോഷകരമായി ബാധിക്കുമോ ? കണ്ണുകൾ സംരക്ഷിക്കേണ്ടത് എങ്ങനെ? സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട വസ്തുകകളാണ് ഡോക്ടർമാർ പറയുന്നത്.
വിറ്റാമിൻ ഡിയുടെ പ്രാഥമികവും മികച്ചതുമായ ഉറവിടമെന്ന നിലയിൽ ഇളം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കേണ്ടത് അത്യാവശ്യമാണെങ്കിലും...
ഇടവിട്ടുള്ള മഴയ്ക്ക് ശേഷം സൗദി അറേബ്യയിൽ വേനൽക്കാലമെത്തുന്നു. ജൂൺ മാസത്തിന്റെ ആരംഭത്തോടെയാണ് സൗദിയിൽ വേനൽ ആരംഭിക്കുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ...
ദുബായ് സഫാരി പാർക്ക് ഇത്തവണ വേനൽക്കാലത്ത് തുറന്ന് പ്രവർത്തിക്കും. ആദ്യമായാണ് വേനൽക്കാലത്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇതിനായി പ്രത്യേക സമ്മർ പാസ് ടിക്കറ്റും ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടന...