‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: summer

spot_imgspot_img

മീൻകൂട്ടി ചോറുവേണോ.. ഇരട്ടി വില നൽകണം

ഗൾഫ് മേഖയിൽ ചൂടിൻ്റെ കാഠിന്യം മത്സ്യബന്ധനമേഖലയേയും സാരമായി ബാധിച്ചു. മത്സ്യബന്ധനം കുറഞ്ഞതോടെ മീൻ വിലയും ഉയർന്നു. പ്രാദേശിക ലഭ്യത കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ നിന്നുള്ളതുമായ മീനാണ് മത്സ്യ  മാർക്കറ്റിലെത്തുന്നത്.. അന്തരീക്ഷ ഊഷ്മാവ്...

വേനലവധിക്കാലം കഴിയുന്നു; യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഇരട്ടി നിരക്ക്

യു.എ.ഇയിലെ വേനൽ അവധിക്കാലം അവസാനിക്കുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും ഇനി ദിവസങ്ങൾ മാത്രം. സ്വദേശത്തേക്ക് മടങ്ങിയ കുട്ടികളും രക്ഷിതാക്കളും യു.എ.ഇയിലേക്ക് തിരികെയെത്തുന്ന ദിവസങ്ങളാണ് ഇനി. അവസരം മുന്നിൽകണ്ട് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കുകൾ ഇരട്ടിയാക്കി വിമാനകമ്പനികൾ. ഓഗസ്റ്റ്...

സമ്മര്‍ വിത്തൗട്ട് ആക്‌സിഡൻ്റ്: സൌജന്യ വാഹന പരിശോധനയുമായി ദുബായ് പൊലീസ്

അപകട രഹിതമായ വേനല്‍ക്കാലം എന്ന ക്യാംപയിനും പരിശോധനയുമായി ദുബായ് പൊലീസ്. ശക്തമായ ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങളും മറ്റും കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന. സൗജന്യമായി കാര്‍ പരിശോധന സേവനവും ദുബായ് പൊലീസ്...

കനത്ത ചൂടിൽ സൌജന്യ കുടിവെള്ള വിതരണം; ക്യാമ്പൈനുമായി ദുബായിലെ സന്നദ്ധ സംഘടനകൾ

ദുബായിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്കും ഡെലിവറി റൈഡർമാർക്കും കർഷകർക്കും മറ്റും മാനുഷിക സഹായമെത്തിക്കാൻ അൽ ഫ്രീജ് ഫ്രിഡ്ജ് കാമ്പെയ്‌നുമായി സന്നദ്ധ സംഘടനകൾ. സൗജന്യ തണുത്ത വെള്ളം, ഐസ്ക്രീം,...

ദുബായ് സമ്മർ സർപ്രൈസസ്; ഫ്ലാഷ് സെയിൽ വെള്ളിയാഴ്ച

ദുബായ് സമ്മർ സർപ്രൈസസ് എത്തുന്നു. വൻവിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഒരവസരം. ജൂൺ 28 വെള്ളിയാഴ്ച ദുബായ് വേനൽക്കാല ഫ്ലാഷ് സെയിലിൽ 90% വരെ കിഴിവ് നേടാം. നൂറിലധികം പ്രമുഖ ബ്രാൻഡുകളും...

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; അൽ ഐൻ മൃഗശാല ജൂലൈ മുതൽ അടച്ചിടും

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അബുദാബിയിലെ അൽ ഐൻ മൃഗശാല ജൂലൈ മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചിടുന്നത്. പിന്നീട് സെപ്റ്റംബറിൽ മൃ​ഗശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു....