‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിനേക്കാൾ വലിയ സന്തോഷത്തിലാണ് ഇപ്പോൾ നടൻ ഇന്ദ്രൻസ്. വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. 10-ാം ക്ലാസ് തുല്യതാ പഠനത്തിനാണ് ഇന്ദ്രൻസ് ചേർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ...
ഒരു ദശാബ്ദത്തിനിടെ യുഎഇയിലെ റോഡപകട മരണങ്ങളുടെ എണ്ണം മൂന്നിൽ രണ്ട് കുറഞ്ഞതായി പുതിയ പഠനം. 2010 മുതൽ 2019 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. കർശനമായ ട്രാഫിക് നിയന്ത്രണങ്ങളും ബോധവൽക്കരണ കാമ്പെയ്‌നുകളും വാഹന സുരക്ഷയിലെ...
പരീക്ഷയ്ക്ക് മുമ്പുള്ള ഉത്കണ്ഠ മിക്ക ആളുകളും ഒരു ഘട്ടത്തിൽ അനുഭവിച്ചിട്ടുള്ള ഒന്നാണ്. എന്നാല്‍ പഠനത്തിനായുളള അധ്വാനവും ഉത്കണ്്ഠയും പരീക്ഷക്കായി തയ്യാറെടുത്ത വിദ്യാര്‍ത്ഥികളുടെ റിസര്‍ട്ട് മോശമാകുന്നതിന് കാരണമാകില്ലെന്ന് പഠനം. ഒരുപറ്റം വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനാഫലമാണ്...
പരിസ്ഥിതി വന്യജീവി സംരക്ഷണത്തിന് പേരുകേട്ട ദുബായ് സഫാരിപാര്‍ക്ക് പഠനവിധേയമാക്കാനൊരുങ്ങി ഹരിയാന. ദുബായ് സഫാരി പാര്‍ക്കും ഷാര്‍ജയിലെ സഫാരി പാര്‍ക്കും ഹരിയാനയിലടെ ടൂറിസം വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.
യുഎഇയില്‍ നടക്കുന്ന വേൾഡ് ഗ്രീൻ...
സൗദിയില്‍ പ്രവാസി സമൂഹങ്ങൾക്കായി വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകളും മീഡിയ പ്ലാറ്റ് ഫോമുകളും ആരംഭിക്കാന്‍ സാധ്യതാ പഠനം നടത്താന്‍ തീരുമാനം. സൗദി ശൂറ കൗണ്‍സില്‍ ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തിന്‍റെ സംസ്കാരത്തെപ്പറ്റിയും...
ഷോപ്പിംഗ് സെന്‍ററുകളിലേയും റീട്ടെയില്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ് സാമ്പത്തിക - ടൂറിസം വകുപ്പ്. ഷോപ്പിംഗിനെത്തുന്ന വിനോദസഞ്ചാരികളുടേയും ഇടപാടുകാരുടേയും സംതൃപ്തി ഉറപ്പാക്കുകയാണ് പദ്ധതിക്ക് പിന്നിലുളള ലക്ഷ്യം. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ കച്ചവടത്തിന്‍റെ...