‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സിബിഎസ്ഇ ഫലപ്രഖ്യാപനത്തോടെ പൊതുവായ മാനസിക പ്രശ്‌നങ്ങൾ മറികടക്കാൻ, ബോർഡ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന പോസ്റ്റ് റിസൾട്ട് കൗൺസലിംഗ് സേവനം ഇന്ന് മുതൽ യുഎഇയിൽ ആരംഭിച്ചു. പരീക്ഷകളുമായും ഫലങ്ങളുമായും ബന്ധപ്പെട്ട പൊതുവായ മാനസിക പ്രശ്‌നങ്ങൾ...
അബുദാബിയിൽ സഹപാഠികൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. കേസ് സിവില്‍ കോടതിയിലെത്തിയതോടെ കുറ്റക്കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് ഒന്നരലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും...
വലിയ സ്വപ്‌നങ്ങൾ കാണണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും വിദ്യാർത്ഥികളെ ഓര്‍മ്മിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഓഡിയൊ സന്ദേശത്തിലാണ് പ്രസിഡന്‍റിന്‍റെ ഉദ്ബോധനം....
കോവിഡിന്‍റേയും സ്കൂൾ തുറക്കുന്നതിന്‍റേയും പശ്ചാത്തലത്തില്‍ യുഎഇയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോം ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവിടങ്ങളില്‍ 40 ദിർഹം വരെ കുറഞ്ഞ തുകയ്ക്ക് RT-PCR ടെസ്റ്റ് സേവനങ്ങൾ ലഭ്യമാക്കി അധികൃതര്‍. മധ്യവേനലവിധിയ്ക്ക് ശേഷം സ്കൂൾ...
പതിനഞ്ച് വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികൾക്ക് അവധക്കാലത്ത് തൊഴില്‍ പരിശീലനനത്തിനും പണസമ്പാദനത്തിനും അവസരമൊരുക്കി യുഎഇ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് സര്‍ക്കാര്‍ അനുമതി.
മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് തൊഴില്‍ മേഖലയില്‍...