‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉരുളെടുത്ത വയനാടിന്റെ വേദന ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. ജീവനും ഉറ്റവരും ഉടയവരും കിടപ്പാടവും നഷ്ടപ്പെട്ട വിരവധി പേരാണ് തീരാവേദനയായി നമ്മുടെ കൺമുന്നിലുള്ളത്. സ്വപ്നങ്ങളും സർവ്വതും നഷ്ടപ്പെട്ടവരുടെ കഥകൾ മനസിനെ പിടിച്ചുലയ്ക്കുമ്പോൾ ഒരിറ്റ് ആശ്വാസം നൽകുന്ന...
ശിലായുഗകാലം മുതൽക്കേ മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു മരുഭൂ പ്രദേശമാണ് ഇന്ന് ആഗോള പ്രശസ്തമായ ഷാർജ. യുഎഇയിൽ ദുബായ്ക്കും അജ്മാനും ഇടയിലുളള ചെറിയ ഭൂപ്രദേശം. അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനം എന്ന അടയാളപ്പെടുത്തലോടെയാണ്...
ഓരോ അധ്യായത്തിലും പുതുയുഗങ്ങൾ പിറക്കുന്ന തേരോട്ടമാണ് ക്രിക്കറ്റ്. വാശിയേറിയ പോരാട്ടങ്ങൾക്കും പടപൊരുതലുകൾക്കും വേദിയാകാറുള്ള ക്രിക്കറ്റ് പലപ്പോഴും മൈതാനങ്ങളിൽ അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കാറുണ്ട്. ഓരോ മാച്ചും വാതിൽക്കലെത്തുമ്പോഴും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കാറ്റിൽ പറത്തി അപ്രതീക്ഷിത...
അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയ്ക്ക് തിരക്കേറുന്നു. വിദ്യാര്‍ത്ഥികളും വിജ്ഞാന കുതുകികളുമായ സന്ദര്‍ശകരാണ് ആദ്യ ദിനം മുതല്‍ മേളയെ സമ്പന്നമാക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ്...