‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് (എസ്പിഎൽ) 2023 ഹജ്ജിൻ്റെ സ്മരണയ്ക്കായി സ്റ്റാമ്പും പോസ്റ്റ് കാർഡും പുറത്തിറക്കി. വിവിധ സന്ദർഭങ്ങളെ അനുസ്മരിക്കുന്ന തപാൽ സ്റ്റാമ്പുകളുടെ പ്രാധാന്യം വ്യക്തമാക്കിയാണ് നീക്കം. സ്മാരക...
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ സ്മരണാർത്ഥം പ്രത്യേക തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാചേംബറിൽ നടന്ന ചടങ്ങിലാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.
75 രൂപ...
40 വർഷങ്ങൾക്ക് മുമ്പ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചതിന്റെ സ്മരണാർത്ഥം സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി യുഎഇ. ദീർഘകാല നയതന്ത്ര കൂട്ടായ്മയുടെ സ്ഥാപകരെ ആദരിച്ചുകൊണ്ടാണ് സ്മരണിക പുറത്തിറക്കിയത്. ജിസിസി രൂപീകരണത്തിന്റെ 40-ാം വാർഷികം പ്രമാണിച്ചാണ്...